156

അറുപത്തിയേഴാമത് ഫിലിംഫെയർ സൗത്ത് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അയ്യപ്പനും കോശിയും മലയാളത്തിൽ നിന്ന് ഒന്നിലധികം അവാർഡുകൾ നേടി. മികച്ച സിനിമ, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിൽ ഈ ചിത്രം അവാർഡുകൾ നേടിയിട്ടുണ്ട്. ഇപ്പോഴിതാ അന്തരിച്ച സംവിധായകൻ സച്ചിക്ക് പുരസ്കാരം സമർപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടി ഗൗരി നന്ദ.

സച്ചിയേട്ടാ, ഇത് നിങ്ങൾക്കുള്ള പുരസ്കാരമാണ്. നിങ്ങളില്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാവുകയില്ലായിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ മുഴുവൻ ടീമിനും നന്ദി, ഗൗരി കുറിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ വളരെ ബോൾഡായ ഒരു സ്ത്രീ കഥാപാത്രമായിരുന്നു കണ്ണമ്മ.

അയ്യപ്പനും കോശിക്കും ഒപ്പം കട്ടയ്ക്ക് പിടിച്ചുനിന്ന കണ്ണമ്മ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ്. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു.


Like it? Share with your friends!

156
K editor