273

ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഇനിയ. മോളിവുഡിലും കോളിവുഡിലു സജീവമായ താരത്തിന്റ ഫാഷൻ സ്റ്റൈലുകൾ എപ്പോഴും ഏറെ പുതുമകൾ കൊണ്ട് ശ്രദ്ധ നേടുന്നവയാണ്. മേക്കപ്പോട് കൂടിയാണ് താരം എപ്പോഴും എത്തുന്നത്. അതിനൊത്ത വസ്ത്രധാരണം നടത്തുന്ന ഇനിയ സാരിയിലായാലും കാഷ്വൽസിലായാലും മികച്ച ഔട്ട് ലൂക്കാണ് കാഴ്ചവെക്കുന്നത്. തന്റെ ഫാഷൻ കാഴ്ചപ്പാടുകളെ കുറിച്ചും വസ്ത്രധാരണ രീതികളെ കുറിച്ചും ഇപ്പോഴിതാ താരം തുറന്നു പറയുകയാണ്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറച്ചിൽ നടത്തിയത്. താരത്തിന്റെ വാക്കുകൾ; ഒരാൾ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിൽ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ താൻ അക്കാര്യത്തിൽ വിശ്വസിക്കുന്നില്ല. സന്ദർഭത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച് എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്.

അത് പരീക്ഷിക്കുന്നതിലാണ് എനിയ്ക്ക് താൽപര്യം. തനിയ്ക്ക് കൂടുതൽ ഇണങ്ങുന്നത് സാരിയാണ്. അതിനാൽ തന്നെ ഫംഗ്ഷനുകൾക്ക് പോകുമ്പോൾ ആദ്യം പരിഗണിക്കുന്നത് സാരി തന്നെയാണ്. കൂടുതലും സിമ്പിൾ ഡിസൈനുള്ള ഷിഫോൺ സാരിയാണ് ഏറ്റവും ഇഷ്ടം. പട്ടുസാരിയും മുല്ലപ്പൂവും വച്ച് പരമ്പരാഗത രീതിയിൽ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ്. യാത്രകളിൽ കാഷ്വൽസ് ജീൻസും ടോപ്പുമാണ് ധരിക്കാറുള്ളത്, ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനാണ് കാഷ്വൽസിൽ അധികം ഉപയോഗിക്കാറുളളത്. അത് പോലെ ഗൗണുകളും തനിയ്ക്ക് ചേരുന്ന വസ്ത്രമാണ്. ഇഷ്ടപ്പെട്ട നിറം പർപ്പിൾ. സൗന്ദര്യത്തെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. അതുപോലെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് സിനിമയിൽ എത്തിച്ചേരാൻ സാധിച്ചതും. ചിരിയും കണ്ണുമാണ് എന്റെ പ്ലസ് പേയിന്റുകളായി തോന്നിയിട്ടുള്ളത്.

എന്നിൽ എനിക്ക് ഇഷ്ടമില്ലാത്ത ഒരു ഫീച്ചറുമില്ല. സിനിമ പോലെ ഏറെ ഇഷ്ടമുള്ള മേഖലയാണ് പരസ്യവും മോഡലിങ്ങും എന്റെ തുടക്കം മോഡലിങ്ങിലൂടെയാണ്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങൾ ഏതൊക്കെയാണെന്നും ഓരോ കോസ്റ്റ്യൂമും ധരിച്ച് നടക്കുന്നത് എങ്ങനെയാണെന്നും പഠിച്ചത് മോഡിലിംഗിലൂ ടെയാണ്. ഇത് വരെ 35 ൽ അധികം പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. ബ്രാൻന്റഡ് വ​സ്‌​തു​ക്കൾ ഉ​പ​യോ​ഗി​ച്ചാൽ ന​മു​ക്ക് ഇ​ന്റർ​നാ​ഷ​ണൽ രീ​തി​യി​ലു​ള്ള ട്രെൻ​ഡ് പി​ന്തു​ട​രാൻ ക​ഴി​യും. അത് മാറ്റിവെച്ചാൽ എനിക്ക് ഇണങ്ങുന്നതെന്താണോ അതാണ് എന്റെ ഫാഷൻ. താരം പറഞ്ഞു.


Like it? Share with your friends!

273
Seira

0 Comments

Your email address will not be published. Required fields are marked *