282

മലയാള സിനിമയിലെ മികച്ച അഭിനയത്രിയാണ് ശ്വാതാ മേനോൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിട്ടുള്ള താരം വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. സിനിമാ താരങ്ങളെപ്പോലെ തന്നെ രാഷ്ട്രീയ നേതാക്കളും ശ്വേതായെ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നു. എന്നാൽ വിവാദങ്ങളെ മാനിക്കാതെ സിനിമയിൽ തനിക്ക് തന്റേതായ സ്ഥാനം ഉണ്ടെന്ന് വിശ്വസിച്ച് മുന്നേറുവാണ് താരം.

ശ്വേതയുടെ പ്രസവം സിനിമയാക്കിയതിനെയും ചിലർ എതിർത്തിരുന്നു. എന്നാൽ ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തനുവേണ്ടിയാണ് പ്രസവം ചിത്രീകരിച്ചത്.

മികച്ച അഭിനയത്രി എന്നതിലുപരി ‍ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്. തൻറെ ആദ്യ വിവാഹം തകരാൻ ഉണ്ടായ കാരണം ശ്വേതാ മേനോൻ പറയുന്നു.
ബോബി ഭോസ്‌ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭർത്താവ്. ഇയാളുമായി ബന്ധം പിരിയാനുണ്ടായ കാരണം വ്യക്തമല്ലായിരുന്നു. ബോബി ഭോസ്‌ലെയും ശ്വേതയും ഏറെക്കാലം സുഹൃത്തുക്കളായിരുന്നു.സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹത്തിലേക്കെത്തുകയുമായിരുന്നു. നല്ല കുടുംബജീവിതം ആഗ്രഹിച്ച ശ്വേതയ്ക്ക് ലഭിച്ചത് കറുത്ത ദിനങ്ങൾ മാത്രമായിരുന്നു.

ബോബിക്ക് ചെറിയ മാനസിക രോഗമായിരുന്നു. ഒരു മാസമൊക്കെ ബോബി കൂടെ നിന്നു. പിന്നെ പോയി. നാലഞ്ച് മാസം കഴിയുമ്പോൾ വീണ്ടും വരും. ഏഴു വർഷം പ്രണയിച്ചവരാണ് ഞങ്ങൾ. എന്നിട്ടും അയാൾ കഞ്ചാവ് ഉപയോഗിക്കും എന്നു ഞാൻ അറിഞ്ഞിരുന്നില്ല. ബോബി ആ സമയത്ത് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയല്ല. വീടിന്റെ വാതിൽ ചവിട്ടി പൊളിക്കുന്നു, പത്രക്കാർ കൂടുന്നു അങ്ങനെ.ഞാൻ ആരെയും ഇപ്പോഴും വെറുത്തിട്ടൊന്നുമില്ലേ.

ബോബിയെ പോലും. ഇപ്പോഴും അയാൾ വിളിക്കും തിരിച്ചു വരു നമ്മുക്ക് കല്യാണം കഴിക്കാം എന്നോക്കെ പറയും. ഐ മിസ് മൈ ഫ്രണ്ട് എന്നൊക്കെ പറഞ്ഞു കരയും. അപ്പോൾ എന്റെ അടുത്ത് ശ്രീ ( ഭർത്താവ് ശ്രീവത്സൻ )ഉണ്ടാകും. എന്നെക്കാൾ അയാളുടെ രോഗാവസ്ഥ മനസിലാകുന്നത് ശ്രീയ്ക്ക് ആണെന്ന് തോന്നുന്നെന്നും ശ്വേത പറഞ്ഞു. ഇപ്പോൾ ഭർത്താവും മകളുമായി സുഖ ജീവിതം കഴിയുകയാണ് താരം.


Like it? Share with your friends!

282
Seira

0 Comments

Your email address will not be published. Required fields are marked *