
2020-ലെ ഫിലിം ക്രിറ്റിക്സ് അവാർഡ് മേക്കപ്പ് ആർട്ടിസ്റ്റായ സുധി തിരുവനന്തപുരത്തിന്.
“ഏക് ദിൻ” സിനിമയുടെ മേക്കപ്പ് മികവിലൂടെയാണ് അവാർഡിന് അർഹനായത്,
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് “സുധി”
2007-ൽ മോഹൻലാൽ ചിത്രമായ കോളേജ് കുമാരനിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചു,
പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ P. N മണിയാണ് ആദ്യ ഗുരു.
ഒട്ടനവധി അന്യ ഭാഷ ചിത്രങ്ങളിൽ സുധി മേക്കപ്പ് ആർട്ടിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്,
കഴിഞ്ഞ 13 വർഷങ്ങളായി ഇന്ത്യൻ സിനിമാ ലോകത്ത് മേക്കപ്പ് ആർട്ടിസ്റ്റായി തിരക്കുകളിൽനിന്നും തിരക്കുകളിലേക്ക് ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു…
“സുധി” കൈവെച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു…
മാതാപിതാക്കൾ : സുരേന്ദ്രൻ (മണിയൻ ) അരുന്ധതി.
സഹോദരി :സുസ്മിത
തിരുവനന്തപുരം ബാലരാമപുരത്തുകാർക്ക് വളരെ സുപരിചിതമാണ് സുധിയുടെ കുടുംബം ,
തന്റെ അച്ഛനും അമ്മയും ഒരു ചെറിയ തട്ടുകട നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്…
സുധി ജനിച്ചതും വളർന്നതുമെല്ലാം ബാലരാമപുരത്താണ്…,
ഇന്ന് തിരുവനന്തപുരത്തു കാർക്ക് അഭിമാനമായി തന്റെ മകൻ വളർന്നത് കാണുവാനുള്ള ഭാഗ്യം ആ… പിതാവിനില്ലായിരുന്നു…
2 വർഷം മുൻപ് അച്ഛൻ സുരേന്ദ്രൻ (തട്ടുകട മണിയൻ )മരിച്ചു.
പിതാവിന്റെ മരണ ശേഷം തട്ടുകട അമ്മയാണ് നടത്തികൊണ്ട് പോകുന്നത് സിനിമാ ലോകത്തെ തന്റെ എല്ലാ തിരക്കുകളെല്ലാം മാറ്റിവെച്ചു ഇടക്കൊക്കെ ബാലരാമപുരത്തു അമ്മയുടെ അരികിലേക്ക് ഓടിയെത്താറുണ്ട് സുധി.
“2020 ലെ ഫിലിം ക്രിറ്റിക്സ് അവാർഡ്” തന്റെ ജന്മ നാടായ….
തിരുവനന്തപുരം ബാലരാമപുരത്തെത്തിച്ചതിൽ ബാലരാമപുരംകാർ സുധിയെ ഓർത്തു ഇനി എന്നും അഭിമാനിക്കും.
സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ വർക്കിലാണ് സുധി.
Best Makeup Man: Sudhi Surendran (Film: Ek Din)
സുധി മഹേശ്വർ


പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
0 Comments