168

മമ്മുക്കയും ലാലേട്ടനും തൊട്ട് ഊരും പേരുമറിയാത്ത തൊഴിലാളികളും കർഷകരും ഭിക്ഷക്കാരുടെയും കാലുകൾ അവർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ തൊട്ട് നമസ്ക്കരിക്കും,കാൽ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ല,ഇങ്ങിനെ ഭൃഷ്ട് കൽപ്പിക്കാൻ അത് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല,മണ്ണിൽ ചവിട്ടി നിൽക്കുന്ന കാലിനെ വണങ്ങുമ്പോൾ മുഖ്യധാരയിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരുഅവയവ രാഷ്ട്രിയമാണ് നിങ്ങൾ ഉയർത്തിപിടിക്കുന്നത്,ഹരീഷ് പേരാടി

മലയാളികളുടെ പ്രിയപെട്ട നായകനും എംപി യുമായ സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു .നല്ലതിന് വേണ്ടി ചെയ്തത് അദ്ദേഹത്തിന് തന്നെ വിനയായി മാറി.വീഡിയോയില്‍ കാണുന്നത് തൃശൂരില്‍ വഴിയരികില്‍ തന്റെ ആഡംബര വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിഷുക്കൈനീട്ടം നല്‍കുന്ന സുരേഷ് ഗോപിയെ ആണ് .

കൂടാതെ വിഷു കൈ നീട്ടം നൽകുമ്പോൾ ചിലര്‍ നടന്റെ കാല്‍തൊട്ട് വന്ദിച്ച് പോകുകയാണ് .ഇതാണ് വിവദമാകാൻ കാരണം .അതും കൂടാതെ കൈനീട്ടം വാങ്ങിയ എല്ലാവരുമൊത്ത് സുരേഷ് ഗോപി ഫോട്ടോയെടുക്കുന്നുമുണ്ട്.ഒരു എംപി എന്ന നിലയില്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്നും തെറ്റായ സന്ദേശമാണ് വിഡിയോയിലൂടെ പങ്കുവെയ്ക്കുന്നതെന്നുമാണ് വിമർശകർ പറയുന്നത് .

ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കാല്‍ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ലെന്നും ഇങ്ങനെ ഭൃഷ്ട് കല്‍പ്പിക്കാന്‍ അത് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ലെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.ഹരീഷ് പേരാടിയുടെ വാക്കുകൾ ഇങ്ങനെയാണ്

ഗുരുവായൂരപ്പൻ കോളേജിലെ 84-86 പൂർവ്വവിദ്യാർത്ഥി സംഗമത്തിന് ഞാൻ തിരഞ്ഞെടുത്ത വഴികൾക്ക്,എന്റെ നേട്ടങ്ങൾക്ക് എന്റെ സഹപാഠികൾ ആദരവ് നൽകിയപ്പോൾ എന്റെ അധ്യാപകൻ കേരളത്തിന്റെ സാസംകാരിക മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ശോഭിന്ദ്രൻമാഷ് എന്നെ പൊന്നാടയണിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി…

എന്റെ കാലിൽ എന്നെ നിൽക്കാൻ പഠിപ്പിച്ച ഇതു പോലെയുള്ള ഒരു പാട് ഗുരുക്കൻമാരുണ്ട്…കുളൂർമാഷിന്റെയും മധുമാഷിന്റെയും കാലുകൾ അവർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ തൊട്ട് നമസ്ക്കാരികാറുണ്ട്…മമ്മുക്കയും ലാലേട്ടനും തൊട്ട് ഊരും പേരുമറിയാത്ത തൊഴിലാളികളും കർഷകരും ഭിക്ഷക്കാരും വരെ ഈ ലിസ്റ്റിൽ ഉണ്ട്…

എനിക്ക് ബഹുമാനം തോന്നുന്ന ഒരു പാട് മനുഷ്യരുടെ കാൽ ഇനിയും ഞാൻ തൊട്ട് വന്ദിക്കും…എനിക്ക് തോന്നണം എന്നു മാത്രം..അത് ചിലപ്പോൾ എന്നെക്കാൾ പ്രായം കുറഞ്ഞ ഒരു കുട്ടിയാണെങ്കിലും ലിംഗ വിത്യാസമില്ലാതെ ഈ ബഹുമാനത്തിന്റെ രാഷ്ട്രിയം ഞാൻ ഉറക്കെ പ്രഖ്യാപിക്കും…കൈകൂപ്പി മനുഷ്യരെ സ്വീകരിക്കുന്നതുപോലെ,

രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ നിന്ന് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി കുലുക്കുന്നതുപോലെ,എല്ലാ വൃത്തികേടുകളും ചെയ്യുന്ന സ്വന്തം കൈ ഉപയോഗിച്ച് മറ്റൊരാളെ ഹസ്തദാനം ചെയ്യുപോലെ ശരീരഭാഷയുടെ രാഷ്ട്രിയമാണിതും…

കാൽ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ല…ഇങ്ങിനെ ഭൃഷ്ട് കൽപ്പിക്കാൻ അത് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല…മണ്ണിൽ ചവിട്ടി നിൽക്കുന്ന കാലിനെ വണങ്ങുമ്പോൾ മുഖ്യധാരയിൽനിന്ന് ഒഴിവാക്കപ്പെട്ട ഒരു അവയവ രാഷ്ട്രിയമാണ് നിങ്ങൾ ഉയർത്തിപിടിക്കുന്നത്…


Like it? Share with your friends!

168
Editor

0 Comments

Your email address will not be published. Required fields are marked *