143

സർപ്രൈസുകൾ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ? ചാർളി സിനിമയിലെ ദുൽഖറിന്റെ ഡയലോഗ് പോലെ ‘മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി നമ്മള് ചില സർപ്രൈസ് കൊടുക്കുമ്പോ അവരുടെ കണ്ണിലുണ്ടാകുന്ന പ്രകാശമുണ്ടല്ലോ, അതിന്റെ രസത്തിലും ത്രില്ലിലുമൊക്കെയാ നമ്മൾ ജീവിച്ചു പോകുന്നതെന്ന്’ ചിലപ്പോഴൊക്കെ തോന്നാറില്ലേ??. സ്നേഹിക്കുന്നവരുടെ പ്രധാനപ്പെട്ട വിശേഷങ്ങൾ അവരുടേതിനേക്കാൾ പ്രിയപ്പെട്ടതായിരിക്കും നമുക്ക്. അവരുടെ നല്ല നിമിഷങ്ങളിലേക്ക്, സാഹചര്യങ്ങളാൽ പങ്കുചേരാൻ സാധിക്കാതെ വരുമ്പോൾ, ഒരു സമ്മാനമെത്തിക്കാൻ നമ്മൾ ആഗ്രഹിക്കാറുണ്ട്. ഈ അവസരങ്ങളിൽ സഹായിക്കാനെന്ന രീതിയിൽ രൂപംകൊണ്ട സംരഭമാണ് സർപ്രൈസ് ബി. കേരളത്തിലെ തന്നെ ആദ്യത്തെ വ്യത്യസ്തമായ ആശയമാണിത്. ഐശ്വര്യ നാഥെന്ന യുവസംരഭകയുടെ ചിന്തയാണ് ഈ കമ്പനിയുടെ രൂപകല്പനയ്ക്ക് പിന്നിൽ.

ആർക്കാണോ ഗിഫ്റ്റ് എത്തിക്കേണ്ടത് അവരുടെ അടുത്തേക്ക് അവരുടെതന്നെ സമയപ്രകാരം കൃത്യമായി എത്തിച്ചുകൊടുക്കുന്നു. ഗിഫ്റ്റ് കൈമാറുന്ന സാഹചര്യത്തെ മനോഹരമാക്കി മാറ്റുന്ന ഇവന്റ്മാജിക്‌, സർപ്രൈസ് ബിയുടെ മനോഹരമായ സവിശേഷതയാണ്. പ്രശസ്ത സിനിമ താരങ്ങളായ, ടോവിനോ തോമസ്, പേർളി മാനി, മഡോണ സെബാസ്റ്റ്യൻ, അപർണ ബാലമുരളി തുടങ്ങിയവർ സർപ്രൈസ് ബിയുടെ സേവനങ്ങളിൽ ഭാഗമായിട്ടുണ്ട്. ഈ പ്രവർത്തനത്തിന്റെ മികച്ച ഘടകമെന്നത്, ഇതിനുവേണ്ടിത്തന്നെ ഒരു പ്രഫഷണൽ ടീം പ്രവർത്തിക്കുന്നുണ്ട് എന്നതാണ്. സർപ്രൈസ് ഗിഫ്റ്റ് എന്ന ആശയത്തിൽ ഒരു മികച്ച ഓൺലൈൻ സംരംഭമാണ് ഇവർ ലക്ഷ്യം വച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾ, വാഹനങ്ങൾ തുടങ്ങിയ ഏതുതരം സർപ്രൈസിനും കമ്പനി റെഡിയാണ്.കൂടാതെ വെഡ്‌ഡിങ് ഹാംപെഴ്സും ഇൻവിറ്റേഷൻ ഹാംപെഴ്സും ചെയ്യുന്നു മിതമായ നിരക്കിൽ കേരളത്തിലെവിടെയും ഡെലിവറി ചെയ്യുന്നത് എല്ലാത്തരത്തിലുള്ള ഉപഭോക്താക്കളെയും ആകർഷിക്കുന്നു. കോളേജ് വിദ്യാർത്ഥികൾ, സാധാരണക്കാർ, താരങ്ങൾ, എല്ലാവർക്കും വളരെ സംതൃപ്തി നൽകുന്ന പ്രവത്തനമാണ് ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. പകലോ രാത്രിയൊ വ്യത്യാസമില്ലാതെ അവസരത്തിന്റെ പ്രാധാന്യം പോലെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തികൊടുക്കുന്നു. ഗിഫ്റ്റ് കൊടുക്കേണ്ടതിന്റെ വിവരങ്ങൾ അഞ്ച് ദിവസങ്ങൾക്ക് മുൻപേ ഏൽപ്പിച്ചാൽ പിന്നെ എല്ലാം സർപ്രൈസ് ബിയുടെ കയ്യിൽ ഭദ്രമാണ്. ഈ ചെറിയ കാലയളവിൽതന്നെ ജനപ്രിയമായ ഈ സംരംഭത്തിന്റെ ബുദ്ധികേന്ദ്രം ഐശ്വര്യ നാഥ് ഹരം, കാട്ടുമാക്കാൻ, ടൈഡ് ഓഫ് ലൈസ്, പിക്സെലിയ എന്ന ചിത്രങ്ങളിൽ അഭിയനയിച്ച് കഴിവ് തെളിയിച്ച യുവനടി കൂടിയാണ്. മോഡലിങ്ങിൽ സജീവ സാന്നിധ്യമായ ഐശ്വര്യ ഇപ്പോൾ സർപ്രൈസ് ബിയുമായ് തിരക്കിലാണ്.

Contact : +91 8086146773

Whatsapp: wa.link/f5edba

https://www.facebook.com/ContactSurpriseBee/
https://www.facebook.com/ContactSurpriseBee/videos/2304161939913332/

The best changes are one that comes from within……..Kottayam Illikkal Kottayam Ente Kottayam Waterlily

Posted by Aiswarya Nath on Friday, October 18, 2019

Like it? Share with your friends!

143
24 Web Desk

0 Comments

Your email address will not be published. Required fields are marked *