145

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മാവുവമായി സംസാരിച്ചെന്ന് അവകാശപ്പെട്ട് പാരാനോർമൽ എക്സ്പർട്ടെന്ന് പരിചയപ്പെടുത്തുന്ന സ്റ്റീവ് ഹഫ്. സുശാന്തുമായി താൻ രണ്ട് തവണ സംസാരിച്ചുവെന്നും താൻ സംസാരിച്ചതെന്നും സ്റ്റീവ് പറയുന്നു. സ്വയം വികസിപ്പിച്ച ഉപകരണം വഴിയാണ് ആത്മാക്കളോടുള്ള സ്റ്റീവിന്റെ വർത്തമാനം….
സുശാന്തിന്റെ സിനിമകളൊന്നും താൻ കണ്ടിട്ടില്ലെന്നും എന്നാൽ വളരെയധികം സ്നേഹിക്കപ്പെട്ട താരമാണെന്ന് മനസിലാക്കുന്നുവെന്നും സ്റ്റീവ് സുശാന്തിന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദത്തോട് പറയുന്നുണ്ട്….

വെളിച്ചത്തിലാണോ എന്ന സ്റ്റീവിന്റെ ചോദ്യത്തിന് അതേ , വെളിച്ചം ലഭിക്കുന്നുണ്ട് എന്നാണ് മറുപടി. എങ്ങനെയാണ് മരിച്ചതെന്നതിന്  അവരത് എല്ലാം ഡോക്ടർമാർക്ക് വിടും എന്നാണ് മറുപടി നൽകിയതെന്നും സ്റ്റീവ് പറയുന്നു.  പത്തുവർഷത്തിലേറെയായി താൻ ആത്മാക്കളുമായി സംവദിക്കാറുണ്ടെന്നാണ് സ്റ്റീവ് വ്യക്തമാക്കുന്നത്.പത്ത് ലക്ഷത്തിലേറെപ്പേർ സ്റ്റീവിനെ യൂട്യൂബിൽ പിന്തുടരുന്നുണ്ട്. സുശാന്തിന്റെ മരണ ശേഷം ഒരു മാസം ആകുമ്പോൾ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാമുകി റിയാ ചക്രവർത്തി രംഗത്തെത്തിയിരുന്നു. മരണത്തിൽ ആകാശ് ചോപ്രയെ പൊലീസ് നാലു മണിക്കൂറോളം ഇന്നലെ ചോദ്യം ചെയ്തിരുന്നു. അവസരങ്ങൾ നിേഷധിക്കപ്പെട്ടതിനെ തുടർന്ന് താരം വിഷാദരോഗത്തിലകപ്പെട്ടിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. …


Like it? Share with your friends!

145
Seira

0 Comments

Your email address will not be published. Required fields are marked *