272

കൊച്ചി :  ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രത്തിൻറെ പേര് പുറത്ത് വിട്ടു. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ജെസ്പാൽ ഷൺമുഖനാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. മെമ്പർ രമേശൻ 9-ാം വാർഡ് എന്ന ചിത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടിയ നടി ഗായത്രി അശോകാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തൊടുപുഴയിൽ ചിത്രത്തിൻറെ പൂജ നടത്തി ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്.

മൈന ക്രിയേഷൻസിൻ്റെ ബാനറിലാണ് ചിത്രം എത്തുന്നത്.  ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ  എന്നിവർ ചേർന്നാണ് ചിത്രം  നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസനെയും, ഗായത്രി അശോകിനെയും കൂടാതെ ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ,അഞ്ജു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ജെസ്പാൽ ഷൺമുഖൻ. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ശിവൻകുട്ടൻ വടയമ്പാടിയാണ്.   ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വിജു രാമചന്ദ്രനാണ്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സന്തോഷ് വർമ്മയും, സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജി പാലുമാണ്.

ധ്യാൻ ശ്രീനിവാസന്റെ അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്ന പുതിയ ചിത്രം ചീന ട്രോഫിയുടെ മോഷൻ പോസ്റ്റർ ഏപ്രിൽ പകുതിയോടെ പുറത്ത് വിട്ടിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ ലാലാണ്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ചീന ട്രോഫിയെന്നാണ് മോഷൻ പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്.  പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്‌ലിൻ ജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനെ കൂടാതെ സംവിധായകൻ ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി ആണ് ജോണി ആന്റണി എത്തുന്നത്, അതേസമയം ഓട്ടോറിക്ഷ തൊഴിലാളിയായി ആണ് ജഫാർ ഇടുക്കി എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിക്കഴിഞ്ഞു.

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ മറ്റൊരു ചിത്രം ത്രയം ആണ്.  അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് നിയോ നോയർ ജോണറില്‍ വരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ത്രയത്തിനുണ്ട്. ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം എന്ന സിനിമയിലൂടെ പറയുന്നത്. 


Like it? Share with your friends!

272
Editor

0 Comments

Your email address will not be published. Required fields are marked *