102

സ്വാതിയെന്ന യുവനടി മലയാളി സീരിയൽ-സിനിമാ പ്രേമികൾക്ക് വളരെ സുപരിചിതയാണ്. തമിഴ് സീരിയൽ രംഗത്ത് താരയെന്നറിയപ്പെടുന്ന സ്വാതി, അന്യഭാഷസീരിയലുകളിൽ തന്റെ മികവ് തെളിയിച്ച വ്യക്തിയാണ്. ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തന്റെ അഭിനയ ജീവിതം ആരംഭിച്ച സ്വാതിയ്ക്ക് ഡാൻസ്‌ എന്നാൽ ജീവനാണ്. ഒരു വർഷത്തോളം മലയാളം ഇൻഡസ്ട്രിയിൽ നിന്ന് മാറിനിന്ന് തമിഴിൽ സജീവമായ ശേഷം വീണ്ടും 2019ന്റെ അവസാനത്തോടെ തിരിച്ചെത്തി,മൗനരാഗമെന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയാണ്. വിജയ് ടീവിയിലെ പൊണ്ണുക്ക് തങ്കമനസ് എന്ന സീരിയലിലൂടെ തമിഴ്നാട്ടിലെ കുടുംബപ്രേക്ഷകരിൽ നിന്ന് വലിയ പിന്തുണ നേടിയെടുത്തു. മോഡലിംഗ്, ഡാൻസ്, പരസ്യം തുടങ്ങിയ നിരവധി മേഖലകളിലൂടെ വളർന്ന്, അഭിനയമേഖലയിൽ തന്റെതായ ഇടം സ്വാതി നേടിയെടുത്തു. തിരുവനന്തപുരം സ്വദേശിയാണ് സ്വാതി. തിരുവനന്തപുരം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലായുള്ള നടി ഖുശ്‌ബുവിന്റെ ലക്ഷ്‌മി സ്റ്റോഴ്സ്‌ എന്ന പ്രോജക്ടിന്റെ ഭാഗമായതും ശ്രദ്ധേയമാണ്. സീരിയലുകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്വാതി, ഭാരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവ ചെറുപ്പം മുതൽ അഭ്യസിച്ചിട്ടുമുണ്ട്. നടി ഇനിയയുടെ സഹോദരി കൂടിയായ സ്വാതിയുടെ അവസാനം അഭിനയിച്ച മലയാളം സിനിമ, കുട്ടൻപിള്ളയുടെ ശിവരാത്രിയാണ്. തമിഴ് സീരിയലുകളിൽ നേടിയ ജനപ്രീതിയിലും, തിരക്ക്മൂലവും നിരവധി മലയാള സിനിമാ അവസരങ്ങൾ മാറ്റി വെയ്‌ക്കേണ്ടതായ് വന്നിട്ടുണ്ട്. പക്ഷെ മലയാളം ഇനിയും മികച്ച കഥാപാത്രങ്ങളുമായ് സ്വാതിയെന്ന താരയ്ക്കായ് കാത്തിരിക്കുന്നു. ഉടൻ തന്നെ മലയാള സിനിമയിൽ വൻ തിരിച്ചു വരവിനായ് നമുക്ക് കാത്തിരിക്കാം.

View this post on Instagram

All for mounaragam Malayalam 💞💞💞💞

A post shared by THARA (@swat_swtz) on


Like it? Share with your friends!

102
24 Web Desk

0 Comments

Your email address will not be published. Required fields are marked *