259

അമലാപോൾ മലയാള സിനിമയിലേക്ക് അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന ടീച്ചർ നാളെ മുതൽ തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഒരുവൾ സരിഗമ റിലീസ് ചെയ്തു. മലയാളത്തിൽ അഭിനയിച്ചിരിക്കുന്ന സിനിമകളിൽ ഏറ്റവും ശക്തമായ കഥാപാത്രമാണ് ദേവിക എന്ന ടീച്ചറിലെ റോൾ. അമലാപോൾ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ഹക്കീം ഷാ, മഞ്ജു പിള്ളൈ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. അതിരൻ സംവിധാനം ചെയ്ത വിവേകാണ് ടീച്ചറിന്റെ സംവിധാനം.

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സെഞ്ച്വറി ഫിലിംസാണ് നാളെ മുതൽ ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ടീച്ചറിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

259
Editor

0 Comments

Your email address will not be published. Required fields are marked *