176
19k shares, 176 points

വര്‍ഷങ്ങളായി ഇന്ത്യൻ സിനിമയുടെ മുഖമായിരിക്കുന്ന അമിതാഭ് ബച്ചന് ഇന്ന് എണ്‍പതാം പിറന്നാൾ. സാധാരണക്കാരും സെലിബ്രിറ്റികളും ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളറിയിച്ചത്. താൻ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് ബച്ചൻ എന്നാണ് മോഹൻലാല്‍ ജന്മദിന ആശംസയില്‍ പറഞ്ഞത്.

“ചെറുപ്പത്തില്‍ ഞാൻ അടക്കമുളള തലമുറയുടെ സ്‍ക്രീൻ ഐക്കണ്‍ ആയിരുന്നു അമിതാഭ് ബച്ചൻ. നമ്മുടെ ഇന്ത്യൻ സിനിമയുടെ ആഗോള അംബാസിഡറായി വാഴുന്ന ബോളിവുഡിന്റെ ബിഗ് ബി. ഇതിഹാസമെന്നൊക്കെയുള്ള വാക്കുകള്‍ ബച്ചൻ സാറിന്റെ വ്യക്തിപ്രഭാവത്തെ വിലയിരുത്തുമ്പോള്‍ അര്‍ഥം നഷ്‍ടപ്പെടുന്നവയാണ്.  അതിലൊക്കെ മുകളിലാണ് ആ പ്രതിഭയുടെ പ്രതിഭാസത്തിന്റെ പ്രഭാവം” മോഹൻലാല്‍ പറയുന്നു

“ശരിക്കും ഇന്ത്യൻ സിനിമയ്‍ക്ക് ഞാൻ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരം.  കാലത്തിന് കീഴ്പ്പെടുത്താനാകാത്ത പ്രതിഭാസം. സംസ്‍ക്കാരം കൊണ്ടും സംഭാവന കൊണ്ടും മഹാമേരുവായ അദ്ദേഹത്തൊപ്പോലൊരു താരത്തിനൊപ്പം നടൻ എന്ന  നിലയ്ക്ക് സ്‍ക്രീൻ സ്‍പേസ് ഷെയര്‍ ചെയ്യാനായി എന്നത് എന്നെ സംബന്ധിച്ചിടത്തോളം  വളരെ വലിയൊരു കാര്യമാണ്. അതിലൊന്നു ഹിന്ദി സിനിമയായിരുന്നു, ഒന്ന് മലയാളവും. ഇതെന്റെ ജീവിതത്തിലെ സുകൃതമായി ഞാൻ കാണുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.


Like it? Share with your friends!

176
19k shares, 176 points
K editor