219

‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലക്കൽ – എസ് ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം ‘തേരിന്റെ’ ടീസർ റിലീസ് ചെയ്തു. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുങ്ങുന്നത്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിർമ്മിക്കുന്നത്. ‘പൊലീസുകാർക്ക് നൈറ്റ് ഡ്യൂട്ടിയാണ് യഥാർത്ഥ പൾസ്’, കുറിക്കു കൊള്ളുന്ന ഡയലോഗും ആക്ഷൻ സീനുകളുമായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് എസ്സ് ജെ സിനുവും സംഘവും ഒരുക്കിയ തേരിന്റെ ടീസർ.

അമിത് ചക്കാലക്കലിനൊപ്പം കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ്‌ വെളിയനാട്‌, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ. ബേബി, വീണ നായർ, റിയ സൈറ, സുരേഷ്‌ ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്.

തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ഡിനിൽ പി കെയാണ്. ടി ഡി ശ്രീനിവാസാണ് ഛായാഗ്രഹണം. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മുഹമ്മദ്‌, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്സ്: വിക്കി മാസ്റ്റർ, ദിനേശ് കാശി, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഓ: പ്രതീഷ് ശേഖർ.


Like it? Share with your friends!

219
Editor

0 Comments

Your email address will not be published. Required fields are marked *