കുടുംബസമേതം ആസ്വദിക്കാൻ സെൻസർ ബോർഡിന്റെ ക്ലീൻ യൂ സർട്ടിഫിക്കറ്റുമായി തിരിമാലി പ്രദർശനത്തിന്. കഥയിലും ദൃശ്യപരിചരണത്തിലും ഒരുപോലെ മികവുപുലർത്തിയ സിനിമയെന്നാണ് ബോർഡ് അംഗങ്ങളുടെ അഭിപ്രായം. ബിബിൻ ജോർജ്, ജോണി ആന്റണി, ധർമ്മജൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന തിരിമാലി 27 ന് റിലീസ് ചെയ്യും. എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമിച്ച സിനിമ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തതത്. സംവിധായകനൊപ്പം തിരക്കഥ എഴുതിയത് സേവ്യർ അലക്സ് ആണ്. ഹരീഷ് കണാരൻ, സലിംകുമാർ, ഇന്നസെന്റ്, അന്ന രേഷ്മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി തുടങ്ങി നീണ്ട താരനിര തിരിമാലിയിലുണ്ട്. നേപ്പാൾ സൂപ്പർ താരം സ്വസ്തിമ കട്ക തിരിമാലിയിലൂടെ മലയാളത്തിലെത്തും. ഛായാഗ്രഹണം – ഫൈസൽ അലി. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് ശ്രീജിത്ത് ഇടവന. ഗാനരചന നിർവഹിച്ചത് വിവേക് മുഴക്കുന്ന്. കെ.എസ് ഹരിശങ്കർ പാടിയ തിരമാലിയിലെ ആദ്യഗാനം ഇന്ന് വൈകിട്ട് അഞ്ചിന് സൈന മ്യൂസിക് യൂട്യൂബ് ചാനൽ റിലീസ് ചെയ്യും. ബിജിബാൽ – സുനീതി ചൗഹാൻ കൂട്ടുകെട്ടിൽ പിറന്ന ഹിന്ദി ഗാനവും തിരിമാലിയിലുണ്ട്. എഡിറ്റിങ് – വി.സാജൻ . ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനർ . എക്സി പ്രൊഡ്യൂസർ നിഷാദ് . പി.ആർ.ഒ. വാഴൂർ ജോസ് , മഞ്ജു ഗോപിനാഥ്.
തിരിമാലിക്ക് ക്ലീൻ “U” സർട്ടിഫിക്കറ്റ് , ജനുവരി 27 ന് തീയേറ്ററിലേക്ക്

0 Comments