156

റിയാലിറ്റി ഷോയുടെ വേദികളിൽനിന്ന് തന്റെ ജന്മസിദ്ധമായ കഴിവിനെ പാകപ്പെടുത്തിയെടുത്ത പ്രതിഭയാണ് മൃദുല വാര്യർ. ഈ കുറഞ്ഞ കാലയളവിൽതന്നെ ഒരുപാട് മലയാള സിനിമാ ഗാനങ്ങൾ ആലപിച്ച് പ്രേക്ഷകരുടെ മനസ്സിൽ മൃദുല സ്ഥാനം പിടിച്ച് കഴിഞ്ഞു.കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാര ജേതാവായി മാറിയത് സംഗീത യാത്രയുടെ ജീവിതത്തിലെ ഒരു പൊൻ തൂവൽ മാത്രമാണ്. എല്ലാക്കാലങ്ങളിലും സംഗീതം ആശയങ്ങളെ സമൂഹത്തിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.ചിലപ്പോഴൊക്കെ സന്തോഷത്തിന്റെ, സങ്കടത്തിന്റെ, പട്ടിണിയുടെ, ചൂഷണത്തിന്റെ വിവിധ ഭാവങ്ങൾ അത് പ്രകടിപ്പിക്കാറുണ്ട്. ഏത് അവസ്ഥയും മനുഷ്യനിലേക്ക് ആവാഹിക്കാൻ ശക്തിയുള്ള ഈ സംഗീതത്തെയാണ് മൃദുലയും പടവാളാക്കിയിരിക്കുന്നത്.സ്ത്രീകൾക്കെതിരെയുള്ള അനീതികൾക്കും പീഡനങ്ങൾക്കുമെതിരെയാണ്, പുതുതായ് യൂട്യൂബിൽ ഇറക്കിയ ത്രാണയെന്ന മ്യൂസിക്കൽ ആൽബം വിരൽ ചൂണ്ടുന്നത്. ആൽബത്തിന് വേണ്ടി സംഗീതം സംവിധാനം ചെയ്തതും ആലപിച്ചതും അഭിനയിച്ചതും മൃദുല തന്നെയാണ്. പ്രശസ്ത നടി മഞ്ജു വാര്യരാണ് പ്രകാശനം നിർവഹിച്ചത്.

നല്ല പാട്ടുകൾ എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള ചിന്തകളുമായി മുന്നോട്ട് വരികയാണ് മൃദുല.ഇതു കൂടാതെ ലഗാറ്റോ എന്നൊരു മ്യൂസിക്കൽ സീരിസിന്റെ പണിപ്പുരയിലാണ് നമ്മുടെ പ്രിയ ഗായിക. ഈ അടുത്ത കാലത്ത് മലയാളത്തിന് കിട്ടിയ ‘മലരൊളിയെ മന്ദാര മലരേ’ എന്ന പാട്ട് മൃദുലയുടെ ശബ്ദ മാധുര്യത്താൽ അനുഗ്രഹീതമാണ്. സംഗീതപ്രേമികൾ ഈ ശബ്‌ദത്തിൽ നിന്നും ഉതിർന്നു വീണ ഒട്ടനവധി ഗാനങ്ങൾ ആയ ഒരു മെഴുതിരിയുടെ (വിശുദ്ധൻ ),മഴയെ തൂ മഴയെ (പട്ടംപോലെ) , ഒരു മൊഴി ഒരു മൊഴി (ഇര ) നെഞ്ചിലേറ്റിയുണ്ട് . കുടുബത്തിൽ നിന്നും കിട്ടുന്ന പിൻതുണയാണ് മൃദുലയെ മുന്നോട്ട് നയിക്കുന്നത്. ഭർത്താവ് ഡോ.അരുണും മകൾ മൈത്രയും അടങ്ങുന്ന കുടുംബം സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. അന്യഭാഷകളിലും തന്റെ ശബ്ദ സാന്നിധ്യമറിയിച്ച് നല്ല പ്രതികരണം നേടിയിട്ടുണ്ട് . പുതിയ ചിന്തകളും പുത്തനുണർവുകളും തരുന്ന ചിന്തകളുമായി സംഗീതത്തിന്റെ ലോകത്ത് മൃദുല വിസ്മയം സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.


Like it? Share with your friends!

156
24 Web Desk

0 Comments

Your email address will not be published. Required fields are marked *