235

ആക്ഷനു പ്രാധാന്യം നൽകി ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തെന്നിന്ത്യൻ സൂപ്പർ താരം മക്കൾ സെൽവൻ വിജയ് സേതുപതി, ബോളിവുഡ് ആക്ടർ റാണാ ദഗ്ഗുപതി, ആര്യ , നിവിൻ പോളി, ഐശ്വര്യാ രാജേഷ്, സംവിധായകൻ ലോകേഷ് കനകരാജ്, മ്യൂസിക് ഡയറക്ടർ അനിരുദ്ധ് രവിചന്ദർ , ദേസിങ് പെരിയസ്വാമി, എന്റർടൈൻമെന്റ് ട്രാക്കേർസ് തരൺ ആദർശ് , ശ്രീധർ പിള്ളൈ എന്നിവർ തങ്ങളുടെ സോഷ്യൽ നെറ്റ് വർക്കുകളിൽ കൂടെ റിലീസ് ചെയ്തു.

തന്റെ മുഴുനീള ആക്ഷൻ ചിത്രത്തിന് വേണ്ടി ബ്രിന്ദാ മാസ്റ്റർ തന്നെയാണ് താരങ്ങളെ തിരഞ്ഞെടുത്തത് . ഹ്രിദ്ദു
ഹറൂൺ എന്ന യുവതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹ്രിദ്ദു പ്രധാന വേഷത്തിൽ അഭിനയിച്ച ആമസോണിലെ വെബ് സീരീസ് റിലീസിനു ഒരുങ്ങുകയാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രം മുംബൈക്കാറിൽ വിജയ് സേതുപതിക്കും വിക്രാന്ത് മസ്സിക്കും ഒപ്പം ഹ്രിദ്ധു പ്രധാനവേഷത്തിലെത്തുന്നു.

നാഷണൽ അവാർഡ് ജേതാവ് കൂടിയായ ആക്ടർ ബോബി സിംഹ, നടനും പ്രൊഡ്യൂസറുമായ ആർ കെ സുരേഷ് എന്നിവർ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ വേഷത്തിൽ മുനിഷ്കാന്ത് ചിത്രത്തിലെത്തുന്നു. അനശ്വര രാജൻ, രമ്യ, അപ്പാനി ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.

മുഴുനീള ആക്ഷൻ സിനിമയിൽ ഓരോ ആക്ഷൻ രംഗങ്ങളും പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആണ് നടക്കുന്നത് . ഓരോ സ്റ്റണ്ടും വെവ്വേറെ ആക്ഷൻ മാസ്‌റ്റർ ആണ് അണിയിച്ചൊരുക്കുന്നത്.

പ്രിയേഷ് ആണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്തിരുക്കുന്നത്.സംഗീതം സാം.സി.എസ്സ് ,എഡിറ്റിംഗ് പ്രവീൺ ആന്റണി ,എം കറുപ്പയ്യ പ്രൊജക്റ്റ് കോഓർഡിനേറ്റർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യുവരാജ്.

ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ വിക്രം, ആർ ആർ ആർ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. തമിഴിന് പുറമെ ഹിന്ദി, തെലുങ്, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പി ആർ ഓ : യുവരാജ് , പ്രതീഷ് ശേഖർ.


Like it? Share with your friends!

235
Editor

0 Comments

Your email address will not be published. Required fields are marked *