113

ആനയടി : ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ 2023 ലെ തിരുവുത്സവത്തോട് അനുബന്തിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവർക്കായി ആനയടി ഭരണ സമതി  ഏർപ്പെടുത്തിയിട്ടുള്ള നരസിംഹ ജ്യോതി  പുരസ്‌കാരം ചലച്ചിത്ര താരം ശ്രീ.ഉണ്ണി മുകുന്ദൻ   മാവേലിക്കര mp കൊടികുന്നിൽ സുരേഷ്  നൽകി… ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം മുക്യ അഥിതി ആയിരുന്നു 
ചരിത്ര പ്രസിദ്ധമാണ് ആനയടി ക്ഷേത്രവും  ഗജമേളയും  ..100 ൽ പരം  ആനകളെ  ഗജമേളയിൽ എഴുന്നളിക്കുന്ന ഏക ക്ഷേത്രം ആണ് ആനയടി ക്ഷേത്രം… ഈ വർഷത്തെ ഗജമേളക്ക് 70 ൽ പരം ആനകൾ അണിനിരക്കുന്നു.. ഉദ്ധിഷ്ടകാര്യസിദ്ധിക്കായി  800 ൽ പരം   ഭക്തജനങ്ങൾ   9- ഉത്സവദിവസം നേർച്ച ആയി ആനകളെ എഴുന്നേളിക്കുന്നു….ജനുവരി 22ന് ആണ് ചരിത്ര പ്രസിദ്ധം ആയ ആനയടി ഗജമേള
നരസിംഹ ജ്യോതി പുരസ്‌കാരം എന്ന് പറയുന്നത്  സാമൂഹിക,സാംസ്‌കാരിക, രാഷ്ട്രിയ, ചലച്ചിത്ര മേഖലകളിൽ   തന്റെതായ  വ്യക്തി മുദ്ര പതിപ്പിച്ച  വ്യക്തികൾക്ക്  ദേവസ്വം കമ്മറ്റിയുടെയും, പൊതുയോഗത്തിന്റെ തീരുമാനത്തോടെ  ഭഗവാന്റെ  പേരിൽ കൊടുക്കുന്ന പുരസ്‌കാരം ആണ്… 8- മത്തെ ആൾ ആണ്  ശ്രീ. ഉണ്ണി മുകുന്ദൻ

1. തെന്നല ബാലകൃഷ്ണ പിള്ള (രാഷ്ട്രീയം )
2. ഡോ. രവിപിള്ള . (സാമൂഹികം )
3. വിനിത് (സിനിമ )
4. ലക്ഷ്മി ഗോപാല സ്വാമി (സിനിമ )
5. K. P. S. E  ലളിത (സിനിമ )
6. മനോജ്‌. കെ. ജയൻ (സിനിമ )
7. വിജയ് യേശുദാസ് (സംഗിതം, സിനിമ )
8. ഉണ്ണി മുകുന്ദൻ (സിനിമ )



Like it? Share with your friends!

113
Editor

0 Comments

Your email address will not be published. Required fields are marked *