253

ഏഷ്യയിലിതാ  ആദ്യമായി  പുരുഷന്‍റെ ഇരുകൈകള്‍ ഒരു പെണ്‍കുട്ടിക്ക് വെച്ചു  പിടിപ്പിച്ചു വിജയിച്ച സന്തോഷത്തിലാണ് സര്‍ജറി ചെയ്ത ഡോക്ടര്‍മാര്‍.പൂനെയില്‍ താമസക്കാരിയായ ശ്രേയ സിദ്ധ ഗൗഡ എന്ന  പെണ്‍കുട്ടി. ഒരു പുരുഷന്‍റെ ഇരു കൈകളുമായി ജീവിക്കുന്ന ശ്രേയ എന്ന പെണ്‍കുട്ടിയുടെ കഥ  ബിഗ്‌ ഗംജെ സിമി വഴിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏഷ്യയില്‍ തന്നെ ഇത് ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു സര്‍ജറി നടക്കുന്നത്. അതും ഒരു പുരുഷന്‍റെ ഇരുകൈകള്‍ ഒരു സ്ത്രീയില്‍ വെച്ചു പിടിപ്പിക്കുന്നത്.

പൂനെ സ്വദേശിയായ ശ്രേയക്ക് പതിനെട്ടു വയസ്സുള്ളപ്പോള്‍ ആണ് ഒരു വാഹനാപകടത്തില്‍പ്പെട്ടു തന്‍റെ ഇരു കൈകളും നഷ്ട്ടമാകുന്നത്. അപകടം നടന്ന്‍ ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ മാറ്റൊരു അപകടത്തില്‍ ഇരുപത്തിയൊന്നുക്കാരനായ ഒരു യുവാവ് മരണപ്പെടുകയുണ്ടായി. ആ അപകടത്തില്‍പ്പെട്ട യുവാവിന്‍റെ കൈകളാണ് ശ്രേയക്ക് ദാനമായി ലഭിച്ചു. പതിമൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ആ യുവാവിന്‍റെ കൈകളില്‍ ശ്രേയയില്‍ വെച്ചു പിടിപ്പിച്ചു. ഏഷ്യയില്‍ തന്നെ ഇത് ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു സര്‍ജറി സാധ്യാമാകുന്നത്. എറണാകുളം കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒരു സംഘം ഡോക്ടര്‍മാരുടെ കീഴിലാണ് സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയത്.

മാസങ്ങളും ദിവസങ്ങളും കടന്നു പോകുന്നതിനനുസരിച്ച് അവളുടെ ശരീരത്തില്‍ വെച്ചു പിടിപ്പിച്ച ആ പുതിയ അതിതിയെ ശരീരം തന്നെ സ്വീകരിക്കാന്‍ തുടങ്ങി. പതിയെ മുട്ടുകള്‍ താഴേക്കുള്ള ഞരമ്പുകള്‍ വഴി രക്തം കടന്നു പോകാനും സിഗ്നലുകള്‍ നല്‍കാനും തുടങ്ങി.കൂടാതെ ഒരാള്‍ക്ക് കൈ ഉപയോഗിച്ചു ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ശ്രേയക്കും സ്വന്തമായി ചെയ്യാന്‍ കഴിഞ്ഞ്. എന്നാല്‍, ദൈവ നിയോഗം എന്ന് പറയുന്നത് ശ്രേയയുടെ ഇന്നത്തെ അവസ്ഥയാണ്. ഇന്ന് ശ്രേയയുടെ ശരീരത്തില്‍ വെച്ചു പിടിപ്പിച്ച പുരുഷന്‍റെ ആ പരുക്കന്‍ കൈകള്‍ ഇന്ന് വെളുത്തു മെലിഞ്ഞു മിനുസമുള്ള ഒരു സ്ത്രീയുടെ കൈകള്‍ ആയി മാറി ശ്രേയയുടെ ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.

2019ല്‍ ശ്രേയ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു, “i’am the first female in the world to have male hands”. എന്നാല്‍, ഇപ്പോള്‍ ശ്രേയയില്‍ അലിഞ്ഞു ചേര്‍ന്ന ആ ഇരു കൈകളെ കുറിച്ചു ഇപ്പോള്‍ ശ്രേയ പറയുന്നത് ഇങ്ങനെയാണ്, “ഈ ഒരു മാറ്റത്തിന് ശാസ്ത്രത്തിനു പറയാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടാകും. എന്നാല്‍, എനിക്ക് പറയാന്‍ ഉള്ളത് ഒന്നേയോള്ളൂ. ഇത് ദൈവ കരങ്ങളാണ്” എന്ന് പറഞ്ഞു കൊണ്ട് ശ്രേയയുടെ പോസ്റ്റ്‌ അവസാനിക്കുന്നു.


Like it? Share with your friends!

253
Seira

0 Comments

Your email address will not be published. Required fields are marked *