266

നടി എന്നതിനപ്പുറം നര്‍ത്തകി എന്ന നിലയിലാണ് ഉത്തര ഉണ്ണി അറിയപ്പെടുന്നത്. ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി അഭിനയിച്ച സിനിമകളും അത്തരത്തിലുള്ളതാണ്. അമ്മയെ പോലെ മകളും നല്ലൊരു നര്‍ത്തകിയും നടിയുമായിരിക്കും. അക്കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാ കാര്യത്തിലും അമ്മയുമായുള്ള യോജിപ്പിനെ കുറിച്ചാണ് താരപുത്രിയുടെ ഏറ്റവുമൊടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മഞ്ഞ നിറത്തിലുള്ള ഒരുപോലത്തെ വേഷം ധരിച്ചുകൊണ്ട് അമ്മയും മകളും നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ഉത്തര ഉണ്ണി അമ്മയോടുള്ള സൗഹൃദത്തെ കുറിച്ച് പറയുന്നത്. മികച്ച സൗഹൃദം ഒരേ പ്രായക്കാര്‍ തമ്മിലോ, ഒരേ കോളേജ് മേറ്റ്‌സ് തമ്മിലോ, ജോലി സ്ഥലത്ത് ഒന്നിച്ച് പ്രവൃത്തിച്ചതുകൊണ്ടോ മാത്രം ഉണ്ടാവുന്നതല്ല. ആഴത്തിലുള്ള പരസ്പര ധാരണയിലൂടെയും ആഴത്തിലൂടെയുള്ള ബന്ധത്തിലൂടെയും നിര്‍വചിക്കാന്‍ കഴിയാത്ത സ്‌നേഹത്തിലൂടെയും സംഭവിയ്ക്കുന്നതാണെന്ന് ഉത്തര പറയുന്നു.

ഒരു പോലെ ചിന്തിക്കാന്‍ കഴിയുക… വിശദീകരിക്കാതെ തന്നെ നിങ്ങളെന്താണ് പറയാന്‍ പോകുന്നത് എന്ന് മനസ്സിലാക്കുക… നിങ്ങളെ ജഡ്ജ് ചെയ്യാതിരിക്കുക… ലോകം തന്നെ എതിര് പറഞ്ഞാലും നിങ്ങള്‍ക്കൊപ്പം നില്‍ക്കുക… അതെ എല്ലാ അമ്മമാരും മക്കളെ ഹൃദയം തുറന്ന് സ്‌നേഹിക്കും, അതില്‍ സംശയമില്ല. എന്നാല്‍ ചില അമ്മമാര്‍ക്ക് മാത്രമേ മക്കളുടെ നല്ല സുഹൃത്തുക്കളാകാന്‍ കഴിയുകയുള്ളൂ. ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ അമ്മമാരെ പോലെ നമ്മളെ സ്‌നേഹിക്കാനും കഴിയൂ. എന്റെ ഏറ്റവും നല്ല സുഹൃത്ത് എപ്പോഴും അമ്മയാണ്. രാത്രി നേരം ഒരുപാട് വൈകിയും ഇരുന്ന് സംസാരിക്കുന്നതും കാമുകന്റെ കാര്യങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നതും സാഹസികമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂട്ടുപിടിക്കുന്നതും അമ്മയെ ആണ്. എനിക്കുറപ്പുണ്ട് അമ്മയുടെ പിന്‍ബലമില്ലായിരുന്നുവെങ്കില്‍ എനിക്ക് ടാറ്റൂ ചെയ്യാന്‍ കഴിയില്ലായിരുന്നു.

എന്നെക്കാള്‍ കൂളാണ് അമ്മ. വസ്ത്രത്തില്‍ മാത്രമല്ല, എല്ലായ്‌പ്പോഴും ഞങ്ങള്‍ ഒരുപോലെയാണ്. മാനസികമായി എന്നെക്കാള്‍ പത്ത് വയസ്സ് കുറവാണെങ്കിലും എല്ലായ്‌പ്പോഴും എനിക്ക് മുന്നിലാണ് അമ്മ- ഉത്തര എഴുതി. വവ്വാല്‍ പസങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉത്തര ഉണ്ണി അഭിനയ രംഗത്തേക്കെത്തിയത്. 2016 ല്‍ റിലീസ് ചെയ്ത എടവപ്പാതി എന്ന മലയാള സിനിമയിലും അഭിനയിച്ചു. യോദ്ധയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സിദ്ധാര്‍ത്ഥ് ലാമയായിരുന്നു ചിത്രത്തിലെ നായകന്‍. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ഒഫ്ബീറ്റ് ഗണത്തില്‍ പെടുന്നതായിരുന്നു.


Like it? Share with your friends!

266
meera krishna

0 Comments

Your email address will not be published. Required fields are marked *