156

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്. അടൂരിലെ പറക്കോട്ടെ വീട്ടിലേക്ക് വനംവകുപ്പിനൊപ്പം സൂരജിനെ തെളിവെടുപ്പിനെത്തിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. ‘ഞാനാണ് കൊന്നത്, ഞാനങ്ങനെ ചെയ്തു’ എന്ന് പറഞ്ഞു കരയുകയായിരുന്നു.
പക്ഷെ എന്തിനാണ് ഉത്രയെ കൊന്നതെന്ന ചോദ്യത്തിന് തല കുനിച്ചതല്ലാതെ സൂരജ് മറുപടി പറഞ്ഞില്ല. രണ്ടു തവണ പാമ്പിനെ വാങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോഴും മൗനം തുടർന്നു. സൂരജ് കുറ്റം സമ്മതിച്ചതായ് വനം വകുപ്പ് ഉദ്യോഗസ്ഥർ മധ്യമങ്ങളെ അറിയിച്ചു. എന്നാൽ ഇതിൽ മാതാപിതാക്കൾക്ക് പങ്കുണ്ടോയെന്ന് തുടരന്വേഷണത്തിലെ പറയാനാകൂ. പക്ഷെ ഈ തുറന്നു പറച്ചിൽ മറ്റുള്ള കുടുംബാംഗങ്ങളെ രക്ഷിക്കാനാണെന്നും, അവർക്കും ഇതിൽ വ്യക്തമായ പങ്കുണ്ടെന്നും ഉത്രയുടെ സഹോദരൻ ആരോപിച്ചു.
ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനെന്ന് സൂരജ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. സ്ത്രീധനത്തിനു വേണ്ടി ഭാര്യയായ ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയേക്കുമോയെന്നും സൂരജ് ഭയപ്പെട്ടിരുന്നു. പക്ഷെ ഉത്ര സ്വഗൃഹത്തിലേക്ക് പോയാൽ സ്വത്ത് നഷ്ടപ്പെടുമോയെന്ന് പേടിച്ചാണ്, കൊല നടത്താൻ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങിയെതെന്നാണ് പൊലീസിന് നൽകിയ മൊഴി.


Like it? Share with your friends!

156
Seira

0 Comments

Your email address will not be published. Required fields are marked *