136മലയാളത്തിനൊരു പുതിയ നടി. ആദ്യമായി നായികയായി അഭിനയിച്ച വർക്കിയെന്ന സിനിമയിൽത്തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച്, പ്രേക്ഷകരുടെ മനം കവർന്ന് പുതുമുഖ നടി ദൃശ്യ ദിനേശ്. ആദർശ് വേണുഗോപാൽ സംവിധാനം നിർവഹിച്ച വർക്കിയെന്ന പുതിയ സിനിമയിൽ നായക കഥാപാത്രം അവതരിപ്പിച്ചത് സംവിധായാകനും നടനുമായ നാദൃഷായുടെ അനുജൻ സമദ് സുലൈമാനാണ്. കൂടാതെ അലൻസിയാർ, സലിം കുമാർ, ബൈജു ഏഴുപുന്ന തുടങ്ങിയ പ്രമുഖ താര നിരയ്‌ക്കൊപ്പം തകർത്തഭിനയിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം നായിക. കുടുംബ പ്രേക്ഷകർക്കായി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയിലെ പ്രകടനത്തിന് നല്ല പ്രതികരണമാണ് ദൃശ്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.


കോളേജ് കാലത്ത്തന്നെ അഭിനയത്തോടുള്ള ആഗ്രഹവും ശ്രമങ്ങളും ദൃശ്യ ആരംഭിച്ചിരുന്നു. തന്റെ കഴിവും ആത്മവിശ്വാസവും ദൃഢനിശ്ചയവും കൈമുതലാക്കി മുന്നേറിയ ദൃശ്യ, ചെറിയ ഷോർട്ട് ഫിലിമിൽ നിന്നാരംഭിച്ച്, ഇന്ന് സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്നു. ഈ സിനിമാ ലോകത്ത് ഭാവിയെ വളരെ പ്രതീക്ഷയോടെയാണ് ദൃശ്യ നോക്കിക്കാണുന്നത്. ഈ ചെറിയ കാലയളവിൽത്തന്നെ പ്രജേഷ് സെൻ സംവിധാനം നിർവഹിച്ച ‘വെള്ളം’ എന്ന സിനിമയിലും, വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തി’ എന്ന സിനിമയിലും മികച്ച റോളുകൾ കൈകാര്യം ചെയ്തുകഴിഞ്ഞു. കൂടാതെ ഇപ്പോൾ കൈ നിറയെ മറ്റവസരങ്ങളും വന്നുകൊണ്ടിരിക്കുകയാണ്.

കണ്ണൂർ ധർമടം സ്വദേശിയായ ദൃശ്യ അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ മകളാണ്, ഡോക്ടറായ ചേച്ചി എറണാകുളത്ത് സ്ഥിര താമസമാക്കിയിരിക്കുന്നു. കുടുംബത്തിൽ നിന്നുള്ള സപ്പോർട്ടാണ് ദൃശ്യയുടെ കരുത്ത്. കുസാറ്റ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ദൃശ്യ തന്റെ പഠനകാലത്ത് അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വരും കാലഘട്ടങ്ങളിൽ വ്യത്യസ്തമായ സിനിമാ കഥാപാത്രങ്ങളിലൂടെ ദൃശ്യയെ നമുക്ക് തിരശീലയിൽ കാണാൻ സാധിക്കുമെന്ന് പ്രത്യാശിക്കാം.

https://www.instagram.com/p/B_Wmk4vpM1j/

Like it? Share with your friends!

136
24 Web Desk

0 Comments

Your email address will not be published. Required fields are marked *