189

വരുൺ ജി. പണിക്കരുടെ ചിത്രത്തിൽ
ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോൻ.
……………………………..
പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണി. ക്കർ സ്വതന്ത്ര സംവിധായകനാകുന്നു.
ഹൈലൈൻ പിക്ചേർസ് ഇൻ അസ്റ്റോസ്സിമേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ്.ജിയും പ്രശസ്ത സംവിധായകൻ ദീപു കരുണാകരനും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് വരുൺ സംവിധാനരംഗത്തെത്തുന്നത്.
ഈ ചിത്രത്തിന്റെ ചിത്രീകരണം ഈസ്റ്റർ ദിനമായ ഏപ്രിൽ ഒമ്പത് ഞായറാഴ്ച തിരുവനന്തപുരത്ത് വേളി യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു.
തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് പ്രകാശ്.ജിയുടെ മാതാവ് ശ്രീമതി ശാന്തമ്മ സ്വിച്ചോ ൺകർമ്മം നിർവഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ഇന്ദ്രജിത്താണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.
സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവർ തന്റെ ഒരാവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തുന്നു. അവിടുത്തെ ചില സംഭവവികാസങ്ങളിൽ അയാൾക്ക് ആ സ്റ്റേഷൻ വിട്ട പോകാൻ പറ്റാത്ത സാഹചര്യത്തിലേക്കെത്തുന്നതുമാണ് തില്ലർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ത്രില്ലറിനൊപ്പം അൽപ്പം ഹ്യൂമർ പശ്ചാത്തലവും ഈ ചിത്രത്തിനുണ്ട്
ഇന്ദ്രജിത്തിനൊപ്പം ബൈജു സന്തോഷ്, അനൂപ് മേനോൻ, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ആര്യ ( ബ്രഡായി ബംഗ്ളാവ് ഫെയിം) നായികയാകുന്നു.
സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ – സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
രചന – അരുൺ കരിമുട്ടം.
സംഗീതം – രാഹുൽ രാജ്’
ചായാഗ്രഹണം – പ്രശാന്ത് കൃഷ്ണ.
എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ.
കലാസംവിധാനം – സാബുറാം.
മേക്കപ്പ് – പ്രദീപ് വിതുര
കോസ്റ്റ്യം ഡിസൈൻ – അസീസ് പാലക്കാട്.
ചീഫ് അസ്റ്റോസ്റ്റിമേറ്റ് ഡയറക്ടർ – സഞ്ജു അമ്പാടി.
അസ്റ്റോസ്റ്റിയറ്റ് ഡയറക്ടർ – ബിന്ദു.ജി. നായർ.
ഫിനാൻസ് കൺട്രോളർ – സന്തോഷ്
ബാലരാമപുരം.
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഹരി കാട്ടാക്കട
പ്രൊഡക്ഷൻ കൺടോളർ –
എസ്. മുരുകൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – ജയപ്രകാശ് അതളൂർ.


Like it? Share with your friends!

189
Editor

0 Comments

Your email address will not be published. Required fields are marked *