280
29.4k shares, 280 points

തിരക്കഥാകൃത്തുക്കളും കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ബാദുഷാ സിനിമാസിൻ്റേയും ശ്രീ ഗോകുലം മൂവീസിൻ്റേയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 03 മുതൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ലീക്കായതിനെ തുടർന്ന് നിർമ്മാതാക്കളും സംവിധായകരും തമ്മിലടിയായ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവർ തന്നെയാണ്. പുതുമുഖ താരം ഐശ്യര്യ അനിൽകുമാറാണ് നായിക. ഇവർക്ക് പുറമെ ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നാളിതുവരെ നാം കണ്ടതിൽ വച്ച് തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് വിഷ്ണുവും ബിബിനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വി.സി പ്രവീൺ, ബൈജു ഗോപാലൻ, ജിയോ ജോസഫ്, ഹന്നാൻ മാരമുറ്റം എന്നിവരാണ് സഹനിർമ്മാണം. ശ്രീ ഗോകുലം മൂവീസാണ് കേളത്തിലെ 130ഓളം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ​ഗോപി എന്നിവരുടെ വരികൾക്ക് ശ്യം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ, അരുൺ രാജ് എന്നിവർ ചേർന്നാണ് സം​ഗീതം പകർന്നിരിക്കുന്നത്. അൽഫോൺസ് ജോസഫിന്റെതാണ് പശ്ചാത്തല സംഗീതം. കൃഷ്ണമൂർത്തി, മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

കലാസംവിധാനം: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി & ജിബിൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ & നിതിൻ ഫ്രഡ്ഡി, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക് & റോബിൻ അഗസ്റ്റിൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, സൗണ്ട് മിക്സിംങ്: അജിത് എ ജോർജ്, അസോ.ഡയറക്ടർ: സുജയ് എസ് കുമാർ, ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, കോറിയോ​ഗ്രഫി: ദിനേശ് മാസ്റ്റർ, ഗ്രാഫിക്സ്: നിധിൻ റാം, കളറിസ്റ്റ്: ലിജു പ്രഭാകർ, പി.ആർ.ഒ: പി. ശിവപ്രസാദ്, മാർക്കറ്റിംങ് & പ്രൊമോഷൻ: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻ: ടെൻപോയിൻ്റ്, ടൈറ്റിൽ ഡിസൈനർ: വിനീത് വാസുദേവൻ, സ്റ്റിൽസ്: അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ചിത്രം ഫെബ്രുവരി 03ന് തീയേറ്റർ റിലീസിനെത്തും



Like it? Share with your friends!

280
29.4k shares, 280 points
Editor

0 Comments

Your email address will not be published. Required fields are marked *