269

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് റോമ.എന്നാല്‍ പെട്ടെന്നാണ് റോമ സിനിമയില്‍ നിന്ന് അപ്രത്യക്ഷയായത്.അടുത്തകാലത്തായി മലയാള സിനിമയില്‍ അവസരം കുറഞ്ഞു തുടങ്ങിയ റോമ പറയുന്നത് സിനിമ മടുത്തത് കൊണ്ടാണ് താന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ്.ഒരേ ജനുസില്‍പ്പെട്ട അച്ചായത്തി വേഷം, പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമര്‍ കാമുകി വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് എനിക്ക് കൂടുതലായി വന്നുചേരുന്നത്.ഇങ്ങനെ തുടര്‍ച്ചയായി ഒരേപോലെയുള്ള വേഷങ്ങള്‍ തേടിയെത്തിയപ്പോള്‍ ശരിക്കും മടുപ്പ് തോന്നി.അതുകൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നതെന്നും റോമ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്കുള്ള തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് റോമ.പ്രവീൺരാജ് പൂക്കാടന്‍ എന്ന പുതുമുഖ സംവിധായകന്റെ വെള്ളേപ്പം എന്ന സിനിമയിലൂടെയാണ് റോമ തിരിച്ചുവരവ് നടത്തുന്നത്.സാറ എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത് . അക്ഷയ് രാധാകൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, നൂറിന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.ഇപ്പോൾ വെള്ളയപ്പത്തിലെ നായകനായ അക്ഷയ് രാധാകൃഷ്ണനെതിരേ ചിത്രത്തിന്റെ സംവിധായകൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഒരു നായയെ നായകനാക്കി സിനിമ ചെയ്താൽ ഇതിൽ കൂടുതൽ സഹകരണം ഉണ്ടാകും. എന്റെ വിധി..

എന്നായിരുന്നു വെള്ളപ്പത്തിന്റെ സംവിധായകൻ പ്രവീണ് രാജ് പൂക്കോടന്റെ ഫേസ്ബുക്ക് പോസ്റ്റ്…

ഇതിനുള്ള കമന്റുമായി നായകൻ അക്ഷയ് രാധാകൃഷ്ണൻ തന്നെ രംഗത്ത് വന്നു..

“പ്രിയപ്പെട്ട പ്രവീൺ ചേട്ടൻ . നിങ്ങൾ ഒരു സംവിധായകനാണ് . അതു കൊണ്ടു തന്നെ നിങ്ങളിൽ നിന്നും കുറച്ച് മാന്യത പ്രതീക്ഷിക്കുന്നു.രണ്ട് ദിവസം മുൻപാണ് വേള്ളേപ്പം എന്ന നമ്മുടെ സിനിമയുടെ making video പുറത്തിറങ്ങുന്നത്.അത് പോലെ തന്നെ രണ്ട് ദിവസം മുൻപാണ് എൻ്റെ ഉറ്റ തോഴനായ വീരനെ കാണാതെ പോകുന്നത് .വീരനെ കാണാതായതിൻ്റെ മാനസിക വിഷമത്തിനും കണ്ടുകിട്ടാനുള്ള തിരച്ചിലിനും തിരക്കിൻ്റെ ഇടയിലും നമ്മുടെ സിനിമയുടെ making video ൻ്റെ link ഷെയർ ചെയ്യാൻ വിട്ടുപോയതിൻ്റെ സാഹചര്യം പ്രിയപെട്ട പ്രവീൺ ബായ്ക്ക് മനസ്സിലാവും എന്ന് തെറ്റിധരിച്ചതിൽ ക്ഷമ ചോദിക്കുന്നു 🙏🥰

ഇങ്ങനെ ആയിരുന്നു അക്ഷയ്‌യുടെ കമന്റ്…

അക്ഷയ്യുടെ പ്രിയപ്പെട്ട വളർത്തു നായ ആയ വീരനെ കഴിഞ്ഞ ദിവസം കാണാതായതും അന്വേഷണത്തിനൊടുവിൽ അക്ഷയ് വീരനെ ഒരു ഗാരേജിൽ നിന്നും കാലൊടിഞ്ഞ നിലയിൽ കണ്ടെത്തിയതും ഒക്കെ വലിയ വാർത്ത ആയിരുന്നു…

ഇതിന് പിന്നാലെ ആണ് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്….അക്ഷയ് കാരണവും മാപ്പും പറഞ്ഞു പോസ്റ്റ് ഇട്ടു എങ്കിലും അതിന് മറുപടി നല്കാതെ മറ്റൊരു കമന്റ് ഇട്ടു…അത് ഇങ്ങ്നെ ആയിരുന്നു..

“വിശദമായി ഞാൻ പറയും പടം ഒന്ന് ഇറങ്ങട്ടെ….”

എന്നായിരുന്നു…

പ്രശസ്ത തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകനായ പതിനെട്ടാം പടി എന്ന മലയാളികളുടെ പ്രിയ ചിത്രത്തിലെ നായനായിരുന്നു അക്ഷയ് രാധാകൃഷ്‌ണൻ…എന്തായാലും അക്ഷയ്‌യുടെയും റോമയുടെയും മടങ്ങി വരവ് ചിത്രത്തിനെ പറ്റി ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്..


Like it? Share with your friends!

269
Seira

0 Comments

Your email address will not be published. Required fields are marked *