146

നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്ത് ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്ന് നിർമ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്നു. സിനിമയുടെ സംവിധായകൻ പ്രവീൺ പൂക്കാടൻ, നിർമ്മാതാക്കളായ ജിൻസ് തോമസും, ദ്വാരക് ഉദയശങ്കറും, സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ,ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഷൈൻ ടോം ചാക്കോയെ കൂടാതെ റോമ, നൂറിൻ ഷെരിഫ്, അക്ഷയ് രാധാകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കൈലാഷ്, സോഹൻ സീനുലാൽ, സാജിദ് യഹിയ, സുനിൽ പറവൂർ, ഫാഹിം സഫർ, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലൻ, റോഷ്‌ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരൻ, കാതറിൻ സന്തോഷ്‌ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബറൂഖ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജിൻസ് തോമസും, ദ്വാരഗ് ഉദയശങ്കർ ചേർന്നാണ് വെള്ളേപ്പത്തിൻ്റെ നിർമ്മാണം.

പത്തേമാരി കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ദേശീയ -സംസ്ഥാന അവാർഡ് ജേതാവ് ജ്യോതിഷ് ശങ്കർ ആണ് ചിത്രത്തിലെ ശ്രെദ്ധേയമായ പള്ളിയുൾപ്പടെ കലാസംവിധാനം നിർവഹിച്ചത്. ചിത്രത്തിന്റെ എക്‌സിക്യൂറ്റിവ് പ്രൊഡ്യൂസർ പ്രമോദ് പപ്പൻ. ജീവൻ ലാൽ ആണ് തിരക്കഥ. തൃശ്ശൂരിന്റെ സാംസ്കാരികതയും മതസൗഹാർദ്ദവും ഭക്ഷണ വൈവിധ്യവും ഹാസ്യത്തിന്റെ അകമ്പടിയോടുകൂടി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം.

ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ‘വെള്ളേപ്പപ്പാട്ട്’ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. ജോബ് കുര്യനും സുധി നെട്ടൂരും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം പൂമരത്തിനുശേഷം ലീല എൽ ഗിരീഷ് കുട്ടൻ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് ഗാനരചന. ഫിനാൻസ് കൺഡ്രോളർ: ജോൺ പോൾ മഞ്ഞാലി, കോ- പ്രൊഡ്യൂസെർസ്: ലിൻസൺ, അനിത്, പ്രൊഡക്ഷൻ കൺഡ്രോളർ: ഫിബിൻ അങ്കമാലി, ലൈൻ പ്രോഡ്യൂസർ: ലിന്റോ എം.ഐ, മേക്കപ്പ്: ലിബിൻ മോഹനൻ, എഡിറ്റിംഗ്: രഞ്ജിത്ത് ടച്റിവർ, ഗാനരചന: അജേഷ് എം ദാസൻ, മനു മഞ്ജിത്, വസ്ത്രലങ്കാരം: പ്രശാന്ത് ഭാസ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിനയ് ചെന്നിത്തല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ: മുന്ന പണിക്കർ, പബ്ലിസിറ്റി ഡിസൈൻ: ലിനോജ്‌ റെഡ്‌ഡിസൈൻ, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്


Like it? Share with your friends!

146
Editor

0 Comments

Your email address will not be published. Required fields are marked *