292
30.6k shares, 292 points

വൈഎസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ യുവൻ ശങ്കർ രാജയും ആർ കെ സുരേഷിന്റെ സ്റ്റുഡിയോ9 ഉം ചേർന്ന് നിർമിക്കുന്ന സീനു രാമസാമി രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രമാണ് ‘മാമനിതൻ’. വിജയ് സേതുപതിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി നായകവേഷം അവതരിപ്പിച്ച 96 സിനിമ പോലെ ഇമോഷണലി ഫീൽ ചെയ്യുന്ന ഒരു കൊമേർഷ്യൽ ചിത്രമാണ് മാമനിതൻ. ഗായത്രി, കെപിഎസി ലളിത, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രം ജൂൺ 24 നു പ്രദർശനത്തിന് എത്തും.

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്. ഗായത്രിയാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായിക. എട്ടാമത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. നടുവിലെ കൊഞ്ചം പാക്കാതെ കാണോം,​ റമ്മി,​ പുരിയാത പുതിർ,​ ഒരു നല്ല നാളെ പാത്ത് സൊൽറേൻ,​ സീതാക്കാതി,സൂപ്പർ ഡീലക്സ്​ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂടാതെ നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ഇമൈക്കാക നൊടികൾ എന്ന ചിത്രത്തിലെ ബാലതാരം ‘മാനസ്വിയും’ ചിത്രത്തിലുണ്ട്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒന്നിച്ച് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാകും മാമനിതൻ.

ധർമദുരൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനുരാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന മാമനിതൻ കേരളത്തിൽ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളായ വിക്രം, ആർ ആർ ആർ,ഡോൺ എന്നിവയുടെ വിതരണക്കാരായ പ്രൊഡ്യൂസർ ഷിബു തമീൻസിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് തിയേറ്ററിലെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് സേതുപതി, യുവൻ ശങ്കർ രാജ, ആർ കെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവർ ജൂൺ 18 ന് കൊച്ചി ലുലു മാളിൽ വൈകുന്നേരം നടക്കുന്ന പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കും. പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

292
30.6k shares, 292 points
Editor

0 Comments

Your email address will not be published. Required fields are marked *