260

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വളരെ നിർണ്ണായകമായ വഴിതിരിവ്. ബാലഭാസ്കർ സ്വർണ്ണ കടത്തിന്റേയോ കടത്തുകാരുടേയോ ഇരയാവുകയായിരുന്നു എന്നുള്ള വിവരങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ്‌ ഇപ്പോൾ സ്വപ്നയിലേക്കും ശിവശങ്കറിലേക്കും നീളുന്ന സംശയ മുനകൾ.

ബാലഭാസ്കർ കേസ് അന്വേഷിച്ച കേരളാ പോലീസിന്റെ ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കുകയായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ശിവശങ്കരനും സ്വപ്നയും സ്വർണ്ണ കടത്ത് കേസിൽ ഒന്നാം പ്രതി സരിത്തും എന്നും ആരോപണം ഉയരുന്നു. അപകട സ്ഥലത്ത് ആദ്യം എത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ അജി ക്രിസ്തുദാസ് എന്ന കെഎസ്ആർടിസി ഡ്രൈവർ അന്ന് പറഞ്ഞ മൊഴി ആർക്ക് വേണ്ടിയായിരുന്നു.

അജിയുടെ മൊഴിയുടെ ഒറ്റ അടിസ്ഥാനത്തിൽ മാത്രം ഈ കേസ് അപകടമാക്കി ക്രൈം ബ്രാഞ്ച് മാറ്റുകയായിരുന്നു.

അപകടം എന്ന് തറപ്പിച്ച് അജി ക്രിസ്തുദാസ് എന്ന കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞപ്പോൾ നമ്മുടെ പോലീസ് അത് പകർത്തി എഴുതി ഫയൽ ക്ളോസ് ചെയ്തു. എന്നാൽ അജി ക്രിസ്തുദാസ് എന്ന കെഎസ്ആർടിസി ഡ്രൈവർ ഇപ്പോൾ കെ.എസ്.ആർ.ടി.സി ജോലി അവസാനിപ്പിച്ച് യു.എ.ഇയിൽ അവിടുത്തേ സർക്കാരിന്റെ സ്റ്റേറ്റ് ട്രാൻസ്പോർട്ടിൽ ഡ്രൈവർ ആയി .

ദുബൈ കോൺസുലേറ്റ് വഴിയാണ്‌ അജിക്ക് ജോലി കിട്ടിയത്. അജി യു.എ ഇയുടെ മണക്കാട് കോൺസുലേറ്റിൽ പലവട്ടം ചെന്നിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നു. ആരാണ്‌ അജിയെ അവിടെ സ്വീകരിച്ചതും ക്ഷണിച്ചതും. ബാലഭാസ്കർ കേസിൽ അന്വേഷണം അട്ടിമറിച്ച് മൊഴി നല്കിയ അജി ക്രിസ്തുദാസ് എന്ന ആളേ പോലീസ് കേസ് മുക്കാൻ സാക്ഷിയാക്കി. തുടർന്ന് ഇയാളേ രാജ്യം കടത്തി. ഇങ്ങിനെ ഒക്കെ ചെയ്തത് സ്വർണ്ണ കടത്തുകാർ തന്നെ. അജി ക്രിസ്തുദാസ് എന്നയാളേ രാജ്യം കടത്തിയ ബുദ്ധിക്ക് പിന്നിൽ സ്വപ്നയും സരിത്തും തന്നെ. കേരളാ പോലീസിൽ ബാലഭാകർ കേസ് സ്വർണ്ണ കടത്തുകാർക്കായി അട്ടിമറിച്ചതിനു പിന്നിൽ എം. ശിവസങ്കരുനും എതിരേ ചൂണ്ടു വിരൽ നീളുന്നു.

ആരാണ് അജി ക്രിസ്തുദാസിനെ സാക്ഷി ആക്കിയത്? കള്ള സാക്ഷിയായി വന്ന അജി ക്രിസ്തുദാസിന് ദുബായിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ടിൽ ഡ്രൈവർ ആയി എങ്ങനെയാണ് ജോലികിട്ടിയത്?ഇതിന്റെ ഉത്തരങ്ങൾ കൃത്യമായി സ്വപ്നയും ശിവശങ്കറും പറഞ്ഞാൽ ബാലഭാസ്കർ കേസിലെ ദുരൂഹതയുടെ ചുരുളുകൾ അഴിക്കാൻ ആകും

പോലീസ് അപകടമായി തള്ളിയ ബാലുവിന്റെ കേസിൽ ഒന്നൊന്നായി തെളിവുകൾ പുറത്ത് വന്ന് കൊലപാതകം എന്ന് ജനത്തിനു എല്ലാം ബോധ്യമായിരിക്കുന്നു. ഇനി സാങ്കേതികമായ നിയമവും നീതിയും നടപ്പാക്കിയാൽ മാത്രം മതി. എല്ലാം ബാലുവിന്റെ വൃദ്ധമാതാപിതാക്കളുടെ പ്രാർഥനകൾ മൂലമാണ്‌. സത്യത്തേ എത്ര കുഴിച്ചിട്ടാലും ഒരു പൊരി കനൽ മതി നുണയെ ദഹിപ്പിച്ച് കാലങ്ങൾ കഴിഞ്ഞാലും സത്യം പുറത്ത് വരാൻ.

പോലീസ് സാദാ അപകടം എന്നെ വിധിച്ച ബാലുവിന്റെ കേസിൽ ഇത്ര അധികം തെളിവുകൾ ഇപ്പോൾ വന്നത് ബാലുവിന്റെ മാതാപിതാക്കളുടെ പ്രാർഥന മൂലമാണ്‌. ചില സത്യങ്ങൾ എത്ര മൂടി വയ്ച്ചാലും ഒരു പൊരി കനൽ മതി നുണയെല്ലാം പൊളിയാൻ ..അത് എത്ര വർഷം കഴിഞ്ഞാലും

ബാലഭാസ്കറിന്റെ അപകടത്തിനു ശേഷം ബാലഭാസ്കറിന്റെ മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്ന ഉറ്റ സുഹൃത്തുക്കൾ ആയിരുന്ന പ്രകാശൻ തമ്പിയും വിഷ്ണുവും വലിയ സന്തോഷത്തിൽ ആയിരുന്നു .

അപകടം മുമ്പേ അറിഞ്ഞിരുന്നത് പോലെ കൂട്ടുകാർ ആശുപത്രിയിൽ നേരത്തേ എത്തിയതും ദുരൂഹത തന്നെ. മാത്രമല്ല അപകട സമയത്ത് വാഹനം ഓടിച്ച് ഡ്രൈവർ അർജുനന്റെ വീട്ടിലെത്തി വതിലുകൾ അടച്ചിട്ട് പ്രകാശ തമ്പിയും വിഷ്ണുവും ചർച്ചകൾ നടത്തി. തുടർന്ന് അർജുനൻ ഒളിവിൽ പോകുന്നു. കൂടാതെ അപകടത്തിനു മുമ്പ് ബാലഭാസ്കറുടെ കാർ നിർത്തിയ ജ്യൂസ് കടയിൽ നിന്നും സി.സി.ടി.വി ദൃശ്യങ്ങൾ ഇവർ കൈക്കലാക്കി. അങ്ങിനെ ആ തെളിവും ഉടൻ തന്നെ നശിപ്പിച്ചു .

ഈ സി.സി ടി വി ദൃശ്യങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുക്കാൻ പോലും ക്രൈംബ്രാഞ്ചിനു സാധിച്ചില്ല.അത്രക്ക് ഉണ്ടായിരുന്നു പോലീസിന്റെ ഈ കേസിലെ താല്പര്യം എന്ന ജനം മനസിലാക്കണം.

അപകടത്തിനു ശേഷമാണ്‌ ബാലഭാസ്കറിന്റെ ഈ സുഹൃത്തുക്കളുടെ സ്വർണ്ണ കള്ളകടത്ത് പിടികൂടുന്നതും അറിയുന്നതും. കിലോ കണക്കിനു സ്വർണ്ണം ഇവർ കടത്തിയിരുന്നു. വിദേശ ഷോകൾ കഴിഞ്ഞ് ബാലഭാസ്കർ വരുമ്പോൾ ഗ്രീൻ ചാനലിലൂടെ കടത്തിയ പെട്ടികളിൽ സ്വർണ്ണം ആയിരുന്നു എന്നും ഇപ്പോൾ വിവരങ്ങൾ പുറത്തുവരികയാണ്‌.

ബാലഭാസ്കർ ഇവരിലേ ഒരു കണ്ണി ആയിരുന്നു എന്നും സ്വർണ്ണ കടത്തിൽ ഉൾപെടുകയോ സഹായിക്കുകയോ ചെയ്തിരുന്നു എന്നും സംശയം ഉണ്ട്. സാമ്പത്തികമായി ഉണ്ടായ വിഷയങ്ങൾ ബാലഭാസ്കറിന്റെ മരണത്തിലേക്ക് നയിച്ചുവോ എന്നും അറിയേണ്ടതുണ്ട്. അപകടത്തിനു ശേഷം എന്തനായിരുന്നു ഡ്രൈവർ അർജുനൻ ഒളിവിൽ പോയത് എന്നതും ദുരൂഹം

ബാലഭാസ്‌കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന പൂന്തോട്ടം എന്ന ആയുര്‍വേദ റിസോര്‍ട്ടും
ബാലഭാസ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാട് എന്താണ്? എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്‌. ബാല ഭാസ്കർ സ്വർണ്ണ കടത്തുകാരനോ അതോ അതിനു കൂട്ട് നിന്നയാളോ ആയിരിക്കാം. കാരണം എല്ലാ തെളിവുകളും സാഹചര്യങ്ങളും നയിക്കുന്നത് ആ നിലയിലേക്ക് തന്നെയാണ്‌. ലോക പ്രസസ്ഥനായ ആ വയലിനിസ്റ്റിനെ വഴി തെറ്റിച്ചത് സ്വർണ്ണ കടത്തിലും കള്ളകടത്തിലും പണത്തിലും ആർത്തി മൂത്ത തമ്പിയും ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും ആണ്‌. ഇവർക്ക് സ്വന്തമായി വിമാനത്താവളത്തിലൂടെ ഗ്രീൻ ചാനലിൽ ബാഗേജുകൾ കൊണ്ടുവരാൻ ആകില്ല. അതിനായി അവർ സെലിബ്രേറ്റി കൂടിയായ ബാല ഭാസ്കറുടെ വിദേശ യാത്രകൾ ഉപയോഗിച്ചു. ഇതിന്റെ വിഹിതത്തേ ചൊല്ലിയുള്ള തർക്കമോ പണം സ്വന്തമായി എടുക്കാനുള്ള ഗൂഢാലോചനയോ ഒക്കെയാകാം ഈ കൊലയ്ക്ക് പിന്നിൽ

ലക്ഷ്മി സത്യങ്ങൾ പറയുന്നില്ല എന്നതിനു 2 ഉത്തരങ്ങൾ

ഭർത്താവും ഭാര്യയും നഷ്ടപെട്ട ലക്ഷ്മിയുടെ വേദന ആർക്കും മനസിലാക്കാം. എന്തുകൊണ്ട് ലക്ഷ്മി ഈ കേസിലെ ദുരൂഹതകൾ ഇല്ലാതാക്കുന്നില്ല എന്നും സത്യങ്ങൾ പറയുന്നില്ല എന്നതിനു 2 ഉത്തരങ്ങൾ ആണുള്ളത്. തുറന്ന് പറഞ്ഞാൽ മരണ ശേഷവും ജീവിച്ചിരുന്നപ്പോഴും ലോകത്തിന്റെ പ്രിയങ്കരനായ മഹാനായ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമ്മകളിൽ കരിനിഴൽ വീണേക്കാം എന്ന് ഭാര്യ ഭയക്കുന്നു. അവർക്ക് അതിപ്രശസ്ഥനായ ഭർത്താവിന്റെ ഓർമ്മകളും മറ്റും പവിത്രമായി നിലനിർത്തണം എന്നുണ്ടാകാം. തന്റെ ഭർത്താവിനെ മരണ ശേഷം സ്വർണ്ണ കടത്തുമായി ബന്ധപ്പിക്കാൻ മനസ് അനുവദിക്കുന്നില്ലായിരിക്കാം. എല്ലാം തുറന്ന് പറഞ്ഞാൽ ബാലഭാസ്കർ സ്വർണ്ണ കടത്ത് കാരിയർ ആയാൽ അദ്ദേഹം ലോകത്ത് കെട്ടിപടുത്ത ആ വ്യക്തിത്വവും കരിയറും എല്ലാം കരി നിഴലിൽ ആകും. മരണ ശേഷം ഭർത്താവിനു നല്കുന്ന ഏറ്റവും വലിയ ആദരവും, നന്ദിയും ആയിരിക്കാം സത്യങ്ങൾ മൂടിവയ്ക്കുക എന്ന ധർമ്മം എന്നും ലക്ഷ്മി കരുതുന്നുണ്ടാകാം.

രണ്ടാമതായി ലക്ഷ്മി നിശംബയാകാൻ കാരണം ബാലഭാസ്കറെ ഇല്ലാതാക്കിയ കരങ്ങളുടെ കരുത്തറിയാം എന്ന ഭയം തന്നെ. ഇരുളിൽ മറവിൽ ഈ ക്രൂരത ചെയ്ത അധോലോകം ഇപ്പോഴും സജീവമാണ്‌. കേരളത്തിലേ ഏതാനും പേരിൽ ഇത് ഒതുങ്ങുന്നില്ല എന്നും വിദേശത്ത് നിന്നും അവർ പക വീട്ടാൻ എത്തും എന്നും ലക്ഷ്മി ഭയക്കുന്നു. എന്തായാലും മരണ ദിവസത്തിൽ ക്ഷേത്ര ദർശനത്തിനു പോയവർ എന്തിനാണ്‌ നോട്ട് കെട്ടുകളും സ്വർണ്ണ ശേഖരവും കാറിൽ സൂക്ഷിച്ചത് എന്നത് തന്നെ അപകടത്തിലെ അധോലോക കരങ്ങൾ സൂചിപ്പിക്കുന്നു.

ക്ഷേത്ര ദർശനം കഴിഞ്ഞ് തൃശൂരിൽ തങ്ങുവാൻ മുറി വരെ എടുത്തത് ഉപേക്ഷിച്ച് അർദ്ധ രാത്രി മടങ്ങുകയായിരുന്നു. ബാലഭാസ്കർ എന്തിനായിരുന്നു ഇത്ര അത്യാവശ്യമായി അർദ്ധരാത്രി തന്നെ മടങ്ങിയത്. അതും 85 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കാറോടിച്ച്. അന്ന് എന്തേലും നിയമ വിരുദ്ധ സാധനം കൈമാറ്റം ഏറ്റിരുന്നോ? അതോ എവിടെ നിന്ന് എങ്കിലും സ്വർണ്ണ ശേഖരം വാങ്ങാൻ ആയിരുന്നോ..അതോ ലക്ഷ്മിയേയും കുട്ടിയേയും വീട്ടിൽ ഇറക്കിയ ശേഷം തിരുവനന്തപുരത്തേ കാർഗോ വിമാനത്താവളത്തിൽ കിടക്കുന്ന ഏതേലും ബാഗേജുകൾ സ്വീകരിക്കാൻ ബാലുവിനു ദൗത്യം ഉണ്ടായിരുന്നോ? ബാലുവിനു പകരം ആ കാർഗോ ബാഗേജ് മറ്റാരേലും കൈവശപ്പെടുത്താൻ ആയിരുന്നോ ഈ റോഡിലോ കൊലപാതകം..ഏതായാലും അധോലോക ബന്ധം ഈ അപകടത്തിന്റെ എല്ലാ തലത്തിലും ഉണ്ട്

ബാലഭാസ്കർ അവസാന ദിവസങ്ങളിൽ ദുഖിതനായിരുന്നു. വിവാഹത്തോടെ പിണങ്ങി നിന്ന അച്ചനോടും അമ്മയോടും അടുത്തിരുന്നു. ബാലഭാസ്കറിന് എവിടെയൊക്കെ നിക്ഷേപം ഉണ്ട്? ആർക്കൊക്കെ പണം നൽകിയിട്ടുണ്ട്? എന്നൊന്നും ലക്ഷ്മി പോലും തുറന്ന് പറയുന്നില്ല. സാമ്പത്തിക കാര്യങ്ങളിൽ അപകടം നടന്നപ്പോൾ മുതൽ ലക്ഷ്മി അറിയില്ല എന്ന് പറഞ്ഞ് പലതും ഒളിക്കുകയായിരുന്നു. ബാലഭാസ്കറിന്റെ ഫോൺ എങ്ങനെ തമ്പിയുടെ കൈവശമായി എന്നതും ദുരൂഹത ഉണ്ടാക്കുന്നു. ഇത് ഡി ആർ ഐ തമ്പിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തപ്പോൾ ബാലുവിന്റെ ഓർമ്മയ്ക്ക് ഫോൺ തമ്പിക്ക് നൽകി എന്നാണ് ലക്ഷ്മി പറഞ്ഞത്. അവിടെ തന്നെ ഈ ഭാര്യയുടെ മൊഴി ആരു വിശ്വസിക്കും.സ്വന്തം ഭർത്താവ് ഉപയോഗിച്ച് മൊബൈൽ ഫോൺ കൂട്ടുകാരനു ഗിഫ്റ്റായി നല്കുന്ന ഭാര്യ..അതും ലോകമാദരിക്കുന്ന വയലിനിസ്റ്റിന്റെ കൈകൾ പതിഞ്ഞ അത്യ പൂർവ്വമായ ആ മൊബൈൽ..മനോഹര ഓർമകൾ എന്നും ഹ്രദയത്തിൽ സൂക്ഷിക്കാൻ ആ മൊബൈലിൽ ഒരുപാട് കാര്യങ്ങൾ ഭാര്യക്കായി ഉണ്ടാകും. എന്നിട്ടും ബാലുവിന്റെ ആ ഏറ്റവും പേഴ്സണൽ ആയ മൊബൈൽ ഭാര്യ സൂക്ഷിച്ചില്ല. ഒരു ഭാര്യക്കും ഭർത്താവിനും ഇടയിലെ ഏറ്റവും വലിയ സ്വകാര്യതയാണ് ഇവിടെ കൈമാറ്റം ചെയ്തത്. അതും മരിച്ചു പോയ ഭർത്താവിന്റെ. കൊടുത്തത് ആകട്ടെ സ്വർണ്ണ കള്ളക്കടത്തുകാരനും . ഇത് മാത്രം മതി ലക്ഷിയുടെ നുണകൾ പൊളിഞ്ഞടുങ്ങാൽ. ഏതേലും ഒരു ഭാര്യക്ക് ഇങ്ങിനെ ചെയ്യാൻ ആകുമോ…ഈ ദുരന്തത്തിൽ പൂന്തോട്ടം എന്ന ആയുര്‍വേദ റിസോര്‍ട്ട് എന്ന സ്ഥാപനത്തിന്റെ റോൾ എന്താണ്‌. പൂന്തോട്ടം എന്ന ആയുര്‍വേദ റിസോര്‍ട്ട് ഉടമയുടെ ഭാര്യ ലതയെ ചുറ്റിപറ്റി വൻ ദുരൂഹതകൾ ഉണ്ട്.ഐസിയുവിൽ പോലും ലക്ഷ്മിക്കൊപ്പം സന്തത സഹചാരിയായി ലത മാറാതെ നില്ക്കുകയായിരുന്നു. ലക്ഷ്മിക്ക് ബോധം വന്നപ്പോൾ കൂടുതലും സംസാരിച്ചതും ലത തന്നെ. ബാലഭാസ്കർ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുമ്പോൾ ലത ബാലുവിന്റെയും അർജുന്റെയും ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. പുലർച്ചെ തുടരെ തുടരെ വിളിക്കുന്നത് വാഹനത്തിന്റെ ലൊക്കേഷൻ അറിയാൻ ആയിരുന്നോ? എത്തിയോ എന്നറിയാനാണ് പുലര്‍ച്ചെ വിളിച്ചുകൊണ്ടേ ഇരുന്നത് എന്ന് പറയുന്നതിൽ തന്നെ വലിയ ദുരൂഹതകൾ ഉണ്ട്. ലതയേയും പൂന്തോട്ടം റിസോട്ടിനേ പറ്റിയും ഉള്ള ദുരൂഹതകൾ ഈ അപകടത്തിന്റെ ചുരുൾ അഴിക്കും എന്നുറപ്പ്. ബാലഭാസ്‌കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു ലതയുടെ ആയുർവേദ റിസോട്ടായ പൂന്തോട്ടത്തിൽ.


Like it? Share with your friends!

260
Seira

0 Comments

Your email address will not be published. Required fields are marked *