98

മലയാള സിനിമക്ക് എപ്പോഴും മാറ്റങ്ങൾ നൽകുന്നതിൽ യുവനടൻമാർ മുൻപന്തിയിലാണ്. ഇതാ മലയാള സിനിമയിൽ മറ്റൊരു യുവ നടൻ കൂടി.ഒരു മലയോര ഗ്രാമത്തിൽ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വന്നിരിക്കുകയാണ് വിപിൻ മംഗലശ്ശേരി എന്ന നടൻ. ഒട്ടും സിനിമ പാരമ്പര്യം ഇല്ലാത്ത ഒരു ചുറ്റുപാടിൽ നിന്നും മലയാള യുവനിരയിലേക്ക് ഉയരുകയാണ് വിപിൻ. ‘ഐക്കരക്കോണത്തെ ഭിഷഗൗരന്മാർ ‘ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു എങ്കിലും ഓരോ പ്രേക്ഷകന്റെയും മനസിൽ മായാതെ നിൽക്കുന്നത് മാമാങ്കത്തിലെ ചേകവനാണ്. ചാവേറായി മമ്മൂട്ടിയുടെ മടിയിൽ മരിച്ചു വീഴുന്ന വിപിന്റെ കഥാപാത്രത്തെ പ്രേക്ഷകർ മറക്കാനിടയില്ല.

പൈപ്പിൻ ചുവട്ടിലെ പ്രണയം, ശിക്കാരി ശംഭു , വെള്ളക്കുതിര തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത വിപിൻ. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ വണ്ണിൽ ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നു.വി കെ പ്രകാശിന്റെ ഒരുത്തി എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു നടനാകുക എന്ന സ്വപ്നത്തിന്റെ പുറകെ നടന്ന ഒരു ചെറുപ്പക്കാരന്റെ വിജയമാണ് വിപിനിലൂടെ നമുക്ക് കാണുവാൻ കഴിയുന്നത്. സ്കൂൾ കോളേജ് കാലഘട്ടത്തിൽ മിമിക്രിയിലും, മോണോആക്ടിലും, സംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വിപിന് അവയൊക്കെ സിനിമയിലേക്കുള്ള ചവിട്ടു പടികളായിരുന്നു.

ലോക വ്യവസായ ശൃംഖലയായ ഏരീസ് ഗ്രുപ്പിന്റെ നേതൃത്വത്തിലുള്ള റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ‘ഏഫിസം’ എന്ന മാനേജ്മെന്റ് സിസ്റ്റത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്.നമ്മുടെ ഈ യുവനായകന്മാരിൽ ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ ഏഷ്യൻ ചാമ്പ്യനെന്ന നിലയിലും അഭിമാനിക്കാം . അന്താരാഷ്ട്ര ഫാഷൻ ഷോകളിൽ മോഡലിങ്ങിലും ശ്രദ്ധേയനാണ്..

2018 ലെ പ്രളയ സമയത്തു ആദ്യ സിനിമയുടെ പ്രതിഫലം വയനാടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകിയും ഈ കോവിഡ് കാലത്തു സന്നദ്ധ പ്രവർത്തനം നടത്തിയും യുവ നടന്മാർക്കൊരു മാതൃകയായിരുന്നു വിപിൻമംഗലശ്ശേരി .

ONE… Waiting. #one #mammookka #my #next #movie

Posted by Viaan on Monday, June 8, 2020

കൈരളി ടി വി യിലെ സ്റ്റാർ വാർ എന്ന റിയാലിറ്റി ഷോയിലെ വിജയി ആയി മാറിയ വിപിൻ പിന്നീട് സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.ഇനി റിലീസ് ആകുവാൻ ഇരിക്കുന്ന ചിത്രങ്ങളൊക്ക വിപിന് നൽകുന്നത് വലിയ പ്രതീക്ഷയാണ്. മലയാളി പ്രേക്ഷകരെ അതിശയിപ്പിക്കുന്ന യുവ നടന്മാരുടെ കൂട്ടത്തിൽ ഇനി വിപിനും ഉണ്ടാകും.


Like it? Share with your friends!

98
24 Web Desk

0 Comments

Your email address will not be published. Required fields are marked *