92

ഇൻസ്റ്റാഗ്രാമിൽ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് പ്രശസ്ത സീരിയൽ നടൻ വിവേക് ഗോപൻ. പരസ്പരം സീരിയലിലൂടെ ഒരു സാധാരണ നാട്ടിൻപുറത്തുകാരനായ് വേഷമണിഞ്ഞ്, കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനായ് മാറിയ വ്യക്തിയാണ് വിവേക്. സീരിയലിലെ കഥാപത്രത്തിന്റെ രൂപത്തിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിട്ടാണ് പുതിയ ഫോട്ടോഷൂട്ട്‌. ശരീരത്തിലും സ്റ്റൈലിലും പ്രകടമായ മാറ്റങ്ങളുള്ള ഈ ഫോട്ടോകൾ വളരെ മികച്ച അഭിപ്രായങ്ങൾ നേടുന്നുണ്ട്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇനിയങ്ങോട്ട് മികച്ച അവസരങ്ങളും ഇതിനോടൊപ്പം വരുമെന്ന് പ്രതീക്ഷിക്കാം. കാരണം നല്ലൊരു നായകന്റെ ശാരീരിക സൗന്ദര്യം ഫോട്ടോകളിൽ പ്രകടമാണ്. വിവേക് നായകനാകുന്ന പുതിയ സീരിയൽ കാർത്തികദീപമാണ്. അരുൺ എന്ന പേരിലുള്ള കഥാപാത്രമായ് മാറുന്ന വിവേക് വീണ്ടും പ്രേക്ഷകരുടെ മനസിലേക്ക് വരികയാണ്.


Like it? Share with your friends!

92
Seira

0 Comments

Your email address will not be published. Required fields are marked *