316
33k shares, 316 points

ആക്ഷൻ കിംങ്ങ് അർജുൻ സർജ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്നർ വിരുന്നിൻ്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഉടൻ റിലീസിന് തയ്യാറെടുത്തതായി സംവിധായകൻ അറിയിച്ചു. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീച്ച് മ്യൂസിക് സ്വന്തമാക്കിയിരുന്നു. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. ഇൻവസ്റ്റികേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്.

ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനും, പ്രദീപ് നായരും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിമ ഗിരീഷ്, അനിൽ കുമാർ കെ, ലൈൻ പ്രൊഡ്യൂസർ: രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ളൈ ജി, എഡിറ്റർ: വി.ടി ശ്രീജിത്ത്‌, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാതല സംഗീതം: റോണി റാഫേൽ, ആർട്ട്‌: സഹസ് ബാല, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊജക്ട് ഡിസൈനർ: എൻ.എം ബാദുഷ, ലിറിക്‌സ്: റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുരേഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ: രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ,
വി.എഫ്.എക്സ്: ഡിടിഎം, സൂപ്പർവിഷൻ: ലവകുശ, ആക്ഷൻ: ശക്തി ശരവണൻ, കലി അർജുൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, വാഴൂർ ജോസ്, സുനിത സുനിൽ, സ്റ്റിൽസ്: ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Like it? Share with your friends!

316
33k shares, 316 points
Editor

0 Comments

Your email address will not be published. Required fields are marked *