285

മലയാള സിനിമയില്‍ സ്വജനപക്ഷപാതമുണ്ടെന്ന് നടന്‍ നീരജ് മാധവ് വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ നീരജിനെ പിന്തുണച്ചും വിമര്‍ശിച്ചും മലയാള സിനിമ രംഗത്തെ പലരും രംഗത്ത് എത്തുകയും ചെയ്തു. സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ‘, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, ‘അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.’ അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നീരജ് പറഞ്ഞിരുന്നു. ഇപ്പോള്‍ നീരജിന്റെ അഭിപ്രായത്തോട് അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ വിഷ്ണു പ്രസാദ്.

മലയാള സിനിമയില്‍ സ്വജനപക്ഷപാതം ഉണ്ടെന്ന അഭിപ്രായം ശരിയാണെന്ന് വിഷ്ണു പ്രസാദ് പറഞ്ഞു. മലയാളസിനിമയില്‍ ഒരു അധികാരശ്രേണി ഉണ്ടെന്നും താന്‍ അതിന്റെ ഇരയാണെന്നും വിഷ്ണു വെളിപ്പെടുത്തി.

വിഷ്ണു പ്രസാദിന്റെ വാക്കുക്കള്‍ ഇങ്ങനെ;

അമ്മ എന്ന സംഘടനയില്‍ എന്തുകൊണ്ട് അംഗത്വം നിഷേധിച്ചു? വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന കാര്യമാണ്. എന്നാലും മനസ് തുറക്കാമെന്നു വിചാരിച്ചു. വിനയന്‍ സാര്‍ തമിഴില്‍ സംവിധാനം ചെയ്ത കാശി ആണ് എന്റെ ആദ്യ ചിത്രം. പിന്നീട് ഫാസില്‍ സാറിന്റെ കൈയെത്തും ദൂരത്തു, ജോഷി സാറിന്റെ റണ്‍വേ, മാമ്പഴക്കാലം ലയണ്‍… അതിനു ശേഷം ബെന്‍ ജോണ്‍സന്‍, ലോകനാഥന്‍ ഐ എ എസ്, പതാക, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ആ സമയത്ത് അമ്മ സംഘടനയില്‍ അംഗത്വത്തിനായി അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യൂ എന്നായിരുന്നു എന്നോടുള്ള മറുപടി. എന്നാല്‍ പിന്നീട് വന്ന ചുരുക്കം സിനിമകള്‍ ചെയ്ത ചില താരങ്ങള്‍ക്ക് അംഗത്വം നല്‍കുകയും ചെയ്തു.. അത് എന്ത് കൊണ്ടാണ്. മലയാളസിനിമയില്‍ സ്വജന പക്ഷപാതവും അധികാരശ്രേണിയും ഉണ്ടെന്ന നീരജ് മാധവിന്റെ അഭിപ്രായം തികച്ചും സത്യമാണ്. ഞാന്‍ അതിനു സാക്ഷിയും ഇരയുമാണ്


Like it? Share with your friends!

285
24 Web Desk

0 Comments

Your email address will not be published. Required fields are marked *