131

മലയാള സിനിമാലോകത്ത് ചുരുക്കം സിനിമകൾക്കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ഗൗതമി നായർ. സെക്കൻഡ് ഷോ എന്ന സിനിമയിൽ ദുൽഖർ സൽമാനൊപ്പം അരങ്ങേറി, പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായ് മാറി. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ “എറുമ്പ് വിട സിന്നത് അത് എന്നത്??” എന്ന കടങ്കഥ ചോദിച്ച് ഫഹദ് ഫാസിലിനെ വട്ടം കറക്കുന്ന തമിഴ്‌ പെൺകൊടിയെ അത്രപെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. അഭിനയത്തിൽ നിന്ന് വഴിമാറി ഇപ്പോൾ സംവിധാനത്തിന്റെ കുപ്പായം അണിഞ്ഞിരിക്കുകയാണ് ഗൗതമി. ‘വൃത്തം’ എന്ന പേരുള്ള സിനിമ വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. സിനിമാപ്രേമികൾ കാത്തിരിക്കുന്ന മറ്റൊരു സിനിമയായ കുറുപ്പ് എന്ന സിനിമയുടെ, എഴുത്തുകാർ തന്നെയാണ് ഈ സിനിമയും എഴുതിയത്. കൂടുതൽ സ്ത്രീ പങ്കാളിത്തം ഉൾപ്പെടുത്തി നിർമ്മിക്കുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. ക്രൈം ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയുടെ നായകനായി സണ്ണി വെയിൻ വേഷമിടുന്നു. കൂടാതെ അനൂപ് മേനോൻ, സൈജു കുറുപ്പ്, ദുർഗ കൃഷ്ണ തുടങ്ങിയ താരനിരയും അണിനിരക്കുന്നു.. സിനിമയുടെ അമരക്കാരിയായി മുന്നോട്ടു പോയ സമയത്ത്, ഭർത്താവിന്റെ സംവിധായക മികവും, വലിയൊരു ചുമതല വന്നു ചേർന്നത്തിന്റെ ടെൻഷനും ഉണ്ടായിരുന്നെന്ന് ഗൗതമി പറയുന്നു. സംവിധാനത്തിൽ നിന്ന് അഭിനയത്തിലേക്ക്, വീണ്ടും നല്ല കഥാപാത്രങ്ങളുമായ് വരാനാണ് താരത്തിന്റെ പദ്ധതി. പ്രശസ്തയായ നടിയെന്ന നിലയിലും, സൈക്കോളജി മേഖലയിൽ ജോലിചെയ്യുന്നു എന്ന നിലയിലും ഗൗതമി പറയുന്നതിങ്ങനെ.. “മാനസിക ആരോഗ്യം നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കണം. ഒപ്പം നമ്മുടെ സമൂഹം മറ്റുള്ളവരെ വിലയിരുത്തുന്ന സ്വഭാവം പ്രകടിപ്പിക്കുന്നവരാണ്. അതുകൊണ്ട് തന്നെ പ്രവർത്തികൾ നല്ലതാണെങ്കിലും തെറ്റാണെങ്കിലും അതിലെ തെറ്റുകൾ മാത്രമേ എല്ലാവരും ശ്രദ്ധിക്കുകയുള്ളു. കൂടാതെ സങ്കടം വരുമ്പോൾ മറച്ചുവെയ്ക്കുകയും, സന്തോഷം മാത്രം പ്രകടിപ്പിക്കുകയും ചെയ്യുന്ന മനോഭാവം മാറ്റിവെച്ച് എല്ലാം തുറന്നു പ്രകടിപ്പിക്കുക”.. പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഒരു മാനസിക വിദഗ്ധനെ കാണുന്നതിൽ ഒരു തെറ്റുമില്ലെന്നും പറഞ്ഞുവസാനിപ്പിക്കുന്ന വാക്കുകൾ, ഈ മഹാമാരിയുടെ കാലഘട്ടത്തിലെ ഒറ്റപ്പെടലിൽ വളരെ പ്രസക്തമാണ്. സംവിധാനത്തിലും അഭിനയത്തിലും മാത്രമല്ല പഠനത്തിലും മികവ് പുലർത്തിയ വ്യക്തിയാണ് ഗൗതമി. കുവൈറ്റിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കി, നാട്ടിലെത്തിയ ശേഷം എം.എസ്.സി സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമടക്കം കരസ്ഥമാക്കിയിട്ടുണ്ട്. പഠിച്ചിറങ്ങിയത് കോളേജ് ടോപ്പറായിട്ടാണെന്നത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. ഇപ്പോൾ പിഎച്ച്ഡി ചെയ്യാനായി ശ്രീചിത്ര ഹോസ്പിറ്റലിൽ ജൂനിയർ റിസർച്ച് ഫെലോ ആയി, ന്യുറോളജി ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയ്യുന്നു. സിനിമയോടൊപ്പം പഠനമേഖലയും മികച്ചതാക്കാൻ ഗൗതമി ശ്രദ്ധിക്കുന്നുണ്ട്. ഭർത്താവ് ശ്രീനാഥ് എല്ലാ മേഖലയിലും മികച്ച പിന്തുണ നൽകുന്നത് ഗൗതമിക്ക് കൂടുതൽ ശക്തി പകരുന്നു.

View this post on Instagram

☀️

A post shared by Gauthami Nair (@gauthami.nair) on


Like it? Share with your friends!

131
24 Web Desk

0 Comments

Your email address will not be published. Required fields are marked *