225

മധുര: അതിരുവിട്ട ലൈംഗിക പ്രവൃത്തികളിൽ സഹികെട്ട് ബന്ധുക്കളുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. തിരുമംഗലം മായാണ്ടി സ്വദേശി ഇ.സുന്ദർ എന്ന സുധീർ (34) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയും അധ്യാപികയുമായ അറിവുസെൽവം ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം..

സുന്ദർ കട്ടിലിൽ നിന്ന് വീണ് അബോധാവസ്ഥയിലായെന്ന് പറഞ്ഞ് അറിവുസെൽവം ഇയാളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നാലെ തിരുമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്‍റെ സ്വകാര്യഭാഗങ്ങളിലടക്കം കണ്ട പരിക്കുകളാണ് സംശയം ഉയർത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അറിവുസെൽവത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വിവരം പുറത്തു വരുന്നത്. ബന്ധുവായ ബാലാമണി (43) അയാളുടെ മകൻ സുമയ്യർ (26) എന്നിവർക്കൊപ്പം ചേർന്ന് താനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് അധ്യാപിക സമ്മതിക്കുകയായിരുന്നു.

മദ്യത്തിന് അടിമയായ സുന്ദർ, ലൈംഗിക വൈകല്യം ഉള്ള ആളായിരുന്നുവെന്നാണ് അറിവുസെൽവം മൊഴി നൽകിയത്. പലപ്പോഴും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനടക്കം നിർബന്ധിക്കാറുണ്ടായിരുന്നു.എതിര് പറഞ്ഞാൽ ക്രൂരമര്‍ദ്ദനവും. സഹികെട്ടാണ് ഭർത്താവിനെ ഒഴിവാക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് ഇവർ വ്യക്തമാക്കിയത്.

വ്യാഴാഴ്ച രാത്രി സുന്ദറിന് നൽകിയ പാലിൽ ഉറക്കഗുളികകൾ പൊടിച്ചു നൽകിയിരുന്നു.. ശേഷം ബന്ധുക്കളായ ബാലാമണിയെയും സുമയ്യറെയും വിളിച്ചു വരുത്തി. പ്ലാസ്റ്റിക് കവര്‍ വച്ച് മൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ സുന്ദർ ബലം പ്രയോഗച്ചതോടെ സുമയ്യർ, അയാളുടെ സ്വകാര്യഭാഗങ്ങളിൽ മർദ്ദിച്ചു. ഇതാണ് മരണത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്.

സുന്ദറിന്‍റെ ബന്ധുവായ സോമസുന്ദരം എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എട്ട് വർഷം മുമ്പായിരുന്നു സുന്ദറും അറിവുസെല്‍വവും തമ്മിലുള്ള വിവാഹം. ഇവർക്കൊരു മകളുണ്ട്.


Like it? Share with your friends!

225
Seira

0 Comments

Your email address will not be published. Required fields are marked *