Featured Film News

എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവ ചിത്രം “പേട്ടറാപ്പ്” സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്ക്

  • August 31, 2024
  • 0 Comments

കളർഫുൾ ഫാമിലി എന്റെർറ്റൈനെർ ഇന്റർടൈനറായി ഒരുങ്ങിയ പ്രഭുദേവ ചിത്രം “പേട്ടറാപ്പ്” സെപ്റ്റംബർ 27ന് തിയേറ്ററുകളിലേക്കെത്തുന്നു. എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ്. വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്.പേട്ടാറാപ്പിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, […]

Featured Film News

മാർക്കോചിത്രീകരണം പൂർത്തിയായി

  • August 30, 2024
  • 0 Comments

മാർക്കോചിത്രീകരണം പൂർത്തിയായി…………………………..ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നുമൂന്നാർ, കൊച്ചി . എഴുപുന്ന കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്‌ഷൻ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ് ഈ ചിത്രം.ഒരിടവേളക്കുശേഷം ഉണ്ണിമുകുന്ദൻ ആക്‌ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണിത്.എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിനു […]

Featured Film News

മഞ്ജു വാര്യരും വിജയ് സേതുപതിയും ഒന്നിക്കുന്ന വിടുതലൈ പാർട്ട് 2, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്ക്

  • August 29, 2024
  • 0 Comments

മഞ്ജു വാര്യരും വിജയ് സേതുപതിയും ഒന്നിക്കുന്ന വിടുതലൈ പാർട്ട് 2, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്ക് വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്നത്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം […]

Featured Film News

ഈ ഓണം കളറാക്കാൻ ഒരുങ്ങി ആൻ്റപ്പനും പിള്ളേരും; “ബാഡ് ബോയ്സ്” ടീസർ റിലീസ്സായി

  • August 24, 2024
  • 0 Comments

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ഷീലു ഏബ്രഹാം, സെന്തിൽ കൃഷ്ണ, ടിനി ടോം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാഡ് ബോയ്സ്’ ൻ്റെ ടീസർ റിലീസായി. തീർത്തും കളർഫുൾ ആയി ഈ ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും. കോമഡിയും, ആക്ഷനും ഒരുപോലെ പാക്ക്ഡ് ആയിട്ടാണ് ചിത്രമെത്തുന്നത്. കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് […]

Featured Film News

വിജീഷ് മണിയുടെ ഡോക്യൂഫിക്ഷൻ മൂവി ”വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്”; ആദ്യ പോസ്റ്റർ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു…

  • August 23, 2024
  • 0 Comments

2021ൽ ഓസ്ക്കാർ ചുരുക്കപ്പട്ടികയിലും ഇരുനൂറ്റി അമ്പതോളം അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യൂഫിക്ഷൻ മൂവിയായ “വെളിച്ചപ്പാട്- ദി റിവീലർ ഓഫ് ലൈറ്റ്” ചിത്രീകരണം പൂർത്തിയായിരുന്നു . വള്ളുവനാടൻ പ്രദേശങ്ങളിൽ പ്രശസ്തനായ വെളിച്ചപ്പാട് ശങ്കരനാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ, പാലക്കാടൻ ഗ്രാമകാഴ്ചകളും, ക്ഷേത്രോത്സവങ്ങളും പശ്ചാത്തലമായി വരുന്നു. മൂന്ന് മാസമായിട്ട് പല ഘട്ടങ്ങളിൽ നടന്നിരുന്ന ചിത്രീകരണം പാലക്കാട്ടെ ഉത്സവങ്ങളുടെ അവസാന ഉത്സവമായ അഞ്ചുമൂർത്തി മംഗലം ക്ഷേത്ര വേലയോടെ പൂർത്തിയായി. ചിത്രത്തിൽ മാസ്റ്റർ ബാരീഷ് താമരയൂർ, […]

Featured Film News

മാളികപ്പുറം ടീമിന്റെ “സുമതി വളവ്” ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം കരസ്ഥമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

  • August 23, 2024
  • 0 Comments

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവിന്റെ ഓവർസീസ് വിതരണ അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്.ഹോളിവുഡ് ചിത്രങ്ങളടക്കം തീയേറ്ററിൽ എത്തിക്കുന്ന വിതരണ കമ്പനിയാണ് ദുബായിൽ പ്രവർത്തിക്കുന്ന ദി പ്ലോട്ട് പിക്ചേഴ്സ്. റെക്കോർഡ് തുകയ്ക്കാണ് സുമതി വളവിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യൂഷൻ അവകാശം പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഓവർസീസ് അവകാശം ഷൂട്ട്‌ തുടങ്ങുന്നതിനു മുൻപേ വിറ്റു പോകുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നായി മാറുകയാണ് സുമതി വളവ്. ഇൻഡിവുഡ് ഡിസ്ട്രിബൂഷൻ കമ്പനി വഴി സുമതി വളവ് […]

Featured Film News

ആക്ഷൻ കിങ് അർജുൻ തിരക്കഥ എഴുതി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്നു

  • August 23, 2024
  • 0 Comments

ആക്ഷൻ കിങ് അർജുൻ തിരക്കഥ എഴുതി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്നു. ആഗസ്റ്റ് 29ന് തമിഴ്, മലയാളം എന്നീ ഭാഷകളിലായി റിലീസ് ആകുന്ന വിരുന്ന് എന്ന സിനിമയുടെ പ്രൊമോഷൻ പ്രോഗ്രാമിനിടയിൽ പ്രസ്സ് മീറ്റിലും ഇന്റർവ്യൂവിലും അർജുൻ സർജ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ നിർമ്മിച്ച പതിനഞ്ച് സിനിമകളുംതാൻ തന്നെയാണ് എഴുതി സംവിധാനം ചെയ്തതെന്നും ആദ്യമായാണ് ഞാൻ മറ്റൊരു സംവിധായകനെ തിരഞ്ഞെടുക്കുന്നത് എന്നും അർജുൻ പറഞ്ഞു. കണ്ണൻ അത്ര മികച്ച […]

Featured Film News Pooja

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ടോക്‌സികിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

  • August 8, 2024
  • 0 Comments

റോക്കിങ് സ്റ്റാർ യാഷ് നായകനാകുന്ന ടോക്‌സികിന്റെ ചിത്രീകരണം ഇന്ന് ബാംഗ്ലൂരിൽ ആരംഭിച്ചു. യാഷിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രംകെജിഎഫ് 2 എത്തിയിട്ട് 844 ദിനങ്ങൾ കഴിയുന്ന ദിനത്തിലാണ് ടോക്സികിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സികിന്റെ ഓരോ അപ്‌ഡേറ്റും ട്രെൻഡിങ്ങാണ്. കെവിഎൻ പ്രൊഡക്ഷൻസിനന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ചിത്രത്തിന്റെ ടാഗ് […]

Featured Film News

വിടുതലൈ പാർട്ട് 2ന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ്

  • August 7, 2024
  • 0 Comments

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിൽ എത്തിയ ചിത്രത്തിന്റെ റിലീസ് തീയതിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ […]