Featured Film News

പ്രണയ ജോഡികളായി മഗന്തി ശ്രീനാഥും ശീതൾ ജോസഫും, ഗായകരായി കപിൽ കപിലനും, സിത്താരയും; ‘കാതലാകിറേൻ’ വീഡിയോ ഗാനം റിലീസ് ആയി…

പ്രണയ ജോഡികളായി മഗന്തി ശ്രീനാഥും ശീതൾ ജോസഫും, ഗായകരായി കപിൽ കപിലനും, സിത്താരയും; ‘കാതലാകിറേൻ’ വീഡിയോ ഗാനം റിലീസ് ആയി…

അനിമൽ, ലക്കി ഭാസ്ക്കർ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രമുഖനായ തെലുങ്ക് യുവതാരം മഗന്തി ശ്രീനാഥ്, പുതുമുഖം ശീതൾ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച വീഡിയോ ഗാനം റിലീസ് ആയി. വാമിക പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരത്കുമാർ എം.എസ്
നിർമ്മിച്ച് കെ.ഷെമീർ സംവിധാനം ചെയ്ത ‘കാതലാകിറേൻ’ എന്ന് തമിഴ് വീഡിയോ ആൽബമാണ് സരിഗമ മ്യൂസിക്കിലൂടെ റിലീസ് ആയത്. സംവിധായകൻ കെ.ഷമീർ ആദ്യമായി തമിഴിൽ ഒരുക്കുന്ന ഗാനതിൻ്റെ വരികൾ ഒരുക്കിയിരിക്കുന്നത് തമിഴിലെ ഹിറ്റ് ഗാനരചയിതാവ് വിഘ്‌നേഷ് രാമകൃഷ്ണയാണ്.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ പ്രിയ ഗായകൻ കപിൽ കപിലനോടൊപ്പം സിത്താര കൃഷ്ണകുമാറും ആലപിച്ച ഗാനത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജുബൈർ മുഹമ്മദ്‌ ആണ്. ഷമീർ ജിബ്രാൻ ആണ് ഛായാഗ്രഹണം. മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ കൊറിയോഗ്രാഫർ അയ്യപ്പദാസാണ് ഈ ഗാനത്തിന്റെയും ചുവടുകൾ ഒരുക്കിയിരിക്കുന്നത്. പ്രോജക്റ്റ് ഡിസൈനെർ: സച്ചിൻ രാജേഷ്, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോടൻ & റെജി, ക്രിയേറ്റീവ് ഹെഡ്: ഷാരുഖ് ഷെമീർ, എഡിറ്റർ: ജെറിൻ രാജ്, അസോസിയേറ്റ് ഡയറക്ടർ: അജയ് ചന്ദ്രിക, കോസ്റ്റ്യൂംസ്: ജിഷാദ് ഷംസുദ്ധീൻ & ഹിജാസ് അഹമ്മദ്, ആർട്ട്: പ്രശാന്ത് അമരവിള, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ഡിസൈൻ: രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ