Featured Film News

*സണ്ണി വെയ്ൻ-ധ്യാൻ ശ്രീനിവാസൻ-അജു വർഗീസ് ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘ത്രയം’; ഒക്ടോബർ 25 മുതൽ തിയേറ്ററുകളിൽ

*സണ്ണി വെയ്ൻ-ധ്യാൻ ശ്രീനിവാസൻ-അജു വർഗീസ് ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘ത്രയം’; ഒക്ടോബർ 25 മുതൽ തിയേറ്ററുകളിൽ

നവാഗതനായ സഞ്ചിത് ചന്ദ്രസേനൻ്റെ സംവിധാനത്തിൽ അരുൺ കെ ഗോപിനാഥൻ തിരക്കഥയെഴുതി ജനപ്രിയ യുവതാരങ്ങൾ ഒന്നിക്കുന്ന മൾട്ടിഹീറോ ത്രില്ലർ ചിത്രമാണ് ‘ത്രയം’. സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, നിരഞ്ച് രാജു, ചന്തുനാഥ്, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റ കൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന ഏതാനും യുവാക്കളുടെ കഥപറയുന്ന ചിത്രമാണ് ത്രയം. ആക്ഷനും സ്റ്റൈലിനും വയലൻസിനും എല്ലാം ശക്തമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത്. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിനുണ്ട്

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ