Featured Film News

“United Kingdom of Kerala” ടൈറ്റിൽ പോസ്റ്റർ എത്തി.

“United Kingdom of Kerala” ടൈറ്റിൽ പോസ്റ്റർ എത്തി.

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച “ഗോളം” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ചിത്രം “United Kingdom of Kerala”-യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ദുൽക്കർ സൽമാന്റെ വേഫാറർ ഫിലംസ് വിതരണം നിർവഹിച്ച “ഉപചാരപൂർവ്വം ഗുണ്ട ജയൻ” എന്ന ഹിറ്റ്‌ ‌ ചിത്രത്തിന് ശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.

ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ & സജീവ് നിർമ്മിക്കുന്ന ചിത്രത്തിൽ
പൂയപ്പള്ളി ഫിലിംസ് അലക്സാണ്ടർ മാത്യു സഹനിർമ്മാതാവാണ്.

ഇന്ദ്രൻസ്, ജോണി ആന്റണി, മനോജ്‌ കെ ജയൻ, മഞ്ജു പിള്ള, സംഗീത, മീര വാസുദേവ്, മനോജ്‌ K U എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ സംവിധായകൻ അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈരാറ്റുപേട്ട, എറണാകുളം, തിരുവനന്തപുരം, ചെന്നൈ, ഗുണ്ടൽപ്പെട്ട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ റിലീസിംഗ് ജോലികൾ പുരോഗമിക്കുന്നു.

സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് രാജേഷ് മുരുകേശൻ ആണ്. ശബരീഷ് വർമ്മ ഗാന രചനയും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹാരിസ് ദേശം.
പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ.
കലാസംവിധാനം സുനിൽ കുമാരൻ.
സംഘട്ടനം ഫിനെക്സ് പ്രഭു.
ചമയം ഹസ്സൻ വണ്ടൂർ .
വസ്ത്രാലങ്കാരം മെൽവി ജെ. നിശ്ചലഛായാഗ്രഹണം ബിജിത്ത് ധർമ്മടം.
പി.ആർ.ഒ. AS ദിനേശ്

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ