സിഎൻ ഗ്ലോബൽ മൂവസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ് & ടീം നിർമിച്ച സ്വർഗം എന്ന ചിത്രം വത്തിക്കാനിൽ പ്രദർശിപ്പിച്ചു
സിഎൻ ഗ്ലോബൽ മൂവസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ് & ടീം നിർമിച്ച സ്വർഗം എന്ന ചിത്രം വത്തിക്കാനിൽ പ്രദർശിപ്പിച്ചു. നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന്റെ നേതൃത്വത്തിലായിരുന്നു സിനിമ പ്രദർശനം. പരസ്പരം സഹായിക്കാനും നന്മ ചെയ്യാനുമുള്ള പ്രേരണയാകട്ടെ ഈ സ്വർഗമെന്ന് സിനിമ കണ്ടിറങ്ങിയ മോൺ. ജോർജ് കൂവക്കാട് പറഞ്ഞു.
നൂറു കണക്കിന് ആളുകളാണ് ചിത്രം കാണാനായി തിയറ്ററിൽ ഒരുമിച്ച് കൂടിയത്. അതേ സമയം ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റെജിസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള ജോണി സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.
ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.