Featured Film News

അത്രക്ക് പുത്തനല്ലാത്ത പുത്തൻ താരങ്ങൾ അണിനിരക്കുന്ന “മേനെ പ്യാർ കിയാ “യുടെ ചിത്രീകരണം ആരംഭിച്ചു..!



ഇക്കൊല്ലം തീയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ “മന്ദാകിനി” എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ “മേനെ പ്യാർക്കിയ ” ചങ്ങനാശ്ശേരി ആനന്ദാശ്രമം വെച്ച് പൂജകർമ്മവും, സ്വിച്ചോണും ചിത്രീകരണവും ആരംഭിച്ചു..! സ്പയർ പ്രൊഡക്ഷനസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്, സംവിധാനം,ഫൈസൽ ഫാസിലുദ്ദീനുമാണ് നിർവ്വഹിക്കുന്നതിൽ.

മന്ദാകിനിയിലെ അണിയറപ്രവർത്തകരും താരങ്ങളും കൂടാതെ ഈ ചിത്രത്തിലെ നമുക് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചിതരായി എന്നാൽ തിരശ്ശീലക്ക് മുന്നിൽ അത്രയധികം കണ്ടിട്ടില്ലാത്ത ഹൃദു ഹരൂൺ , പ്രിറ്റി മുകുന്ദൻ , അസ്കർ അലി, മിഥുട്ടി , അർജ്യൂ, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ , ജഗദീഷ് ജനാർദ്ദനൻ , തൃക്കണ്ണൻ, റെഡിൻ കിങ്സ്ലി , മൈം ഗോപി , ബോക്സർ ദീന തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട് .
എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ നടന്ന പൂജ കർമ്മത്തിന് ശേഷം, സ്വിച്ചോണും നടന്നു, ഇന്ന് തന്നെ ചിത്രീകരണവും ആരംഭിച്ചു.

പേര് കേൾക്കുമ്പോൾ ഒരു കോമഡി പടമെന്ന് തോന്നുമെങ്കിലും സൂപ്പർ ആക്ഷൻ ചിത്രമായാണ് മേനെ പ്യാർക്കിയ ഒരുങ്ങുന്നത്. മാത്രമല്ല ഈ സിനിമ പ്രണയവും സൗഹൃദവും തമാശകളും നിറഞ്ഞ അസാധ്യ കോമ്പോ ആയാണ് വരുന്നത്.
ആക്ഷൻ ജോണറിൽ ഇത്തരം ഒരു ഡെഡ്ലി കൊമ്പോ കൂടെ ഇറങ്ങുന്ന സിനിമകൾ പൊതുവെ ബ്ലോക്ക്ബസ്റ്റർ സമ്മാനിക്കുകയാണ് പതിവ്, ഈ ചിത്രവും മറിച്ചായിരിക്കില്ലെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി ആർ ഒ: ശബരി

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ