Featured Film News

” മേനേ പ്യാർ കിയ “പൂർത്തിയായി.

” മേനേ പ്യാർ കിയ “
പൂർത്തിയായി.
“‘””””””””””””””””””””””””””””””””
ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ,അഷ്കർ അലി,മിദൂട്ടി,അർജ്യോ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ പൂർത്തിയായി.
നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച് തുടക്കം കുറിച്ച ”മേനേ പ്യാർ കിയ” ആദ്യം ചങ്ങനാശ്ശേരിയിൽ മുപ്പത് ദിവസവും മധുരയിൽ ഇരുപത് ദിവസവും കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ,റിഡിൻ കിംഗ്സിലി,ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന ,ജഗദീഷ് ജനാർദ്ദനൻ,ജീവിത റെക്സ്,ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്റെ ആദ്യത്തെ മലയാള ചിത്രമാണ്
‘മേനേ പ്യാർ കിയ’.
” മുറ “എന്ന ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണ് “മേനേ പ്യാർ കിയ “.
”മന്ദാകിനി’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം’ സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ
റൊമാന്റിക് കോമഡി ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രഹണം ഡോൺപോൾ പി നിർവ്വഹിക്കുന്നു.
സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-അജ്മൽ ഹസ്ബുള്ള,എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ,
പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സൺ,പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ,ഡിഐ- ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ,ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്സ്,വിതരണം- സ്പയർ പ്രൊഡക്ഷൻസ്,
അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ,പി ആർ ഒ-എ എസ് ദിനേശ്,ശബരി.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ