Featured Film News

ഷെയിൻ നിഗം,മാർട്ടിൻ ജോസഫ് ചിത്രം.അനൗൺസ്മെന്റ് പോസ്റ്റർ.

ഷെയിൻ നിഗം,
മാർട്ടിൻ ജോസഫ് ചിത്രം.
അനൗൺസ്മെന്റ് പോസ്റ്റർ.
“”””””””””””””””””””

പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സംവിധാന സഹായി മാർട്ടിൻ ജോസഫ്, ഷെയിൻ നിഗത്തെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന
പുതിയ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റർ റിലീസായി.
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ഷെയ്ൻ നിഗം ചിത്രം,
ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫിന്റെ നേതൃത്വത്തിലുള്ള ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഈ ടീമിന്റെ ആദ്യ ചിത്രം ആസിഫ് അലിയെ നായകനാക്കി
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ”മിറാഷ് ” കോഴിക്കോട് ആരംഭിച്ചു.
ഷെയ്ൻ നിഗമിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ,ഷോബി തിലകൻ,നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ തുടങ്ങിയ പ്രമുഖരും
അഭിനയിക്കുന്നു.
ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ഛായാഗ്രഹണം-പി എം ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വർ, പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ ദാസ്,വസ്ത്രാലങ്കാരം- ലേഖ മോഹൻ, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്,പി ആർ ഒ-എ എസ് ദിനേശ്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ