Featured Film News

“ജനനായകൻ” ദളപതി വിജയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്

“ജനനായകൻ” ദളപതി വിജയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്

റിപ്പബ്ലിക് ദിനമായ ഇന്ന് രാവിലെ ദളപതി 69ന്റെ ടൈറ്റിൽ “ജനനായകൻ” എന്നുള്ളത് വെളിപ്പെടുത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായിരുന്നു. നിമിഷ നേരം കൊണ്ടാണ് വിജയ് ചിത്രം ജനനായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു. “നാൻ ആണൈയിട്ടാൽ” എന്ന അടിക്കുറിപ്പോടുകൂടിയാണ് വിജയ് സോഷ്യൽ മീഡിയയിൽ സെക്കന്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തത്. നിമിഷ നേരത്തിനുള്ളിൽ സെക്കന്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. എച്ച് വിനോദ് ആണ് ജനനായകന്റെ സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നു. ജനനായകനിൽ പ്രധാന കഥാപാത്രങ്ങളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയ താരങ്ങളെത്തുന്നു. വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമ്മാണം നിർവഹിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ, ആക്ഷൻ : അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ