Featured Film News

സാഹസംചിത്രീകരണംആരംഭിച്ചു.

സാഹസം
ചിത്രീകരണം
ആരംഭിച്ചു.
………………………..
ഐ.ടി. പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു.
21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
നരേൻ വർഷാരമേഷ്, അജു വർഗീസ് എന്താ വർ പങ്കെടുക്കുന്ന ഒരു രംഗത്തോടെയായി
രുന്നു ചിത്രീകരണമാരംഭിച്ചത്.
സണ്ണി വെയ്നും ബാബു ആൻ്റെണിയുമാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന താരങ്ങൾ
: അജു വർഗീസ് ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾ ക്കൊപ്പം നൂതനമായ ഒരു പ്രമേയത്തിനാണ് ബിബിൻ കൃഷ്ണ ചലച്ചിത്രാവിഷ് ക്കാരണം നടത്തുന്നത്.
ഫ്രണ്ട് റോപ്രൊഡക്ഷൻ സിൻ്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം നൽകിയതാണ്. ഈ ചിത്രവും അതു നിലനിർത്തുവാനുള്ള ശ്രമത്തിലാണെന്ന് നിർമ്മാതാവ് റിനീഷ് വ്യക്തമാക്കി.

ബൈജു സന്തോഷ് ഭഗത് മാനുവൽ, ശബരീഷ് വർമ്മ, യോഗി ജാപി, സജിൻ ചെറുകയിൽ, ടെസ്സജോസഫ്, ജീവാ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
: തിരക്കഥ സംഭാഷണം – ബിബിൻ കൃഷ്ണ – യദുകൃഷ്ണദയാ കുമാർ
ഗാനങ്ങൾ – വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ.
സംഗീതം – ബിബിൻ അശോക്.
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് – കിരൺ ദാസ്.
കലാസംവിധാനം. സുനിൽ കുമാരൻ’
മേക്കപ്പ് സുധി കട്ടപ്പന.
കോസ്സ്റ്റ്യം ഡിസൈൻ അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര
ഡിസൈൻ – യെല്ലോ ടൂത്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . പാർത്ഥൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ
ഫൈനൽ മിക്സ് – വിഷ്ണു പി.സി.
ആക്ഷൻ- ഫീനിക്സ് പ്രഭു ‘
ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ഷിനോജ് ഒണ്ടയിൽ, രഞ്ജിത് ഭാസ്ക്കരൻ,.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല ‘
ജനുവരി മുപ്പതു മുതൽ കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും തൊടുപുഴയിലുമായി പൂർത്തിയാകും.
സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ