Featured Film News

അനൂപ് മേനോന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം; നിർമ്മാണം ടൈംലെസ് സിനിമാസ്

അനൂപ് മേനോന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം; നിർമ്മാണം ടൈംലെസ് സിനിമാസ്

നടനും സംവിധായകനുമായ അനൂപ് മേനോൻ മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി എത്തുകയാണ്. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ വിശദാംശങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. അനൂപ് മേനോൻ, നിർമ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രം സഹിതമാണ് അദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹൻലാൽ കുറിച്ചു. മികച്ച പിന്നണി പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്നതാണെന്നും മോഹൻലാൽ പറഞ്ഞു. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടണ് അദേഹം കുറിപ്പ് അവസാനിക്കുന്നത്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ