Featured Film News

ഏറെക്കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന ടൊവിനോ തോമസ് – ഡിജോ ജോസ് ആൻ്റണി ചിത്രം “പള്ളിച്ചട്ടമ്പി” പൂജ കഴിഞ്ഞു.

ഏറെക്കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന ടൊവിനോ തോമസ് – ഡിജോ ജോസ് ആൻ്റണി ചിത്രം “പള്ളിച്ചട്ടമ്പി” പൂജ കഴിഞ്ഞു.

ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ചിത്രം പള്ളിച്ചട്ടമ്പിക്ക് ഒടുവിൽ ആരംഭമായി. ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്. ദാദാ സാഹിബ്, ശിക്കാർ, കനൽ, നടൻ, ഒരുത്തി എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ പ്രശസ്തനായ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. പീരിഡ് സ്വഭാവമുള്ള ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓവർസീസ് ഫിലിം ഡിസ്ട്രിബ്യുഷനിൽ GCC രാജ്യങ്ങളിൽ ആദ്യമായി മാർക്കറ്റ് കീഴടക്കിയ ഇന്ത്യൻ കമ്പനിയാണ് വേൾഡ് വൈഡ് ഫിലിംസ്. ദിവാകർ മണിയാണ് പള്ളിച്ചട്ടമ്പിയുടെ ചായാഗ്രഹണം നിർവഹിക്കുന്നത്. ജേക്‌സ് ബിജോയിയുടെതാണ് സംഗീതം. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു.

തൻസീർ സലാം, സിസിസി ബ്രദേഴ്സ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ദിലീഷ് നാഥ് ആർട്ടും, മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. എൽസൺ എൽദോസ് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ. ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ. സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ. ഡിജിറ്റൽ മാർക്കറ്റിംഗ്: അഖിൽ വിഷ്ണു വി എസ്, പി.ആർ.ഓ അക്ഷയ് പ്രകാശ്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ