Featured Film News

”അമ്മ” വനിതാദിനാഘോഷം.

”അമ്മ” വനിതാദിനാഘോഷം.
“”””””””””””””””””””””””‘””””””””””'””

അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് ശ്രീ ജയൻ ചേർത്തലയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിൽ വെച്ച് ”അമ്മ” വനിതാദിനാഘോഷം
ശ്രീമതി ഷീല ഉദ്ഘാടനം ചെയ്യ്തു.

ചടങ്ങിൽ ശ്രീ ബാബുരാജ് സ്വാഗതപ്രസംഗം നിർവഹിച്ചു.

‘അമ്മ രാജഗിരി ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് ശ്രീമതി മീനയും, കുമാരി അനശ്വര രാജൻ വനിതാ അംഗങ്ങൾക്കായി ഒരുക്കിയിരുന്ന രചന മത്സരങ്ങളും ഉദ്ഘാടനം ചെയ്തു. ‘അമ്മ അംഗങ്ങൾ അണിയറയിലും തിരശീലയിലും ആയി എത്തുന്ന വെബ് സീരിയസിന്റെ ലോഞ്ചും ഈ ചടങ്ങിൽ നടന്നു. സംവിധാന രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നു വരണമെന്ന ആഗ്രഹം അഭിനേത്രിയും സംവിധായകയുമായ ഷീല പങ്കുവച്ചു.

വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സംവിധായകരായ ശ്രീ റാഫി , ശ്രീ അജയ് വാസുദേവ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. രചന മത്സരങ്ങളുടെ വിധി നിർണ്ണയം ശ്രീമതി അശ്വതി ശ്രീകാന്ത് ആണ് നടത്തിയത്. ചടങ്ങിൽ ശ്രീ വിനുമോഹൻ , ശ്രീ ഷാജോൺ , ശ്രീ ഉണ്ണി ശിവപാൽ , ശ്രീമതി സരയു മോഹൻ, ശ്രീമതി അൻസിബ ഹസൻ, ശ്രീമതി കുക്കു പരമേശ്വരൻ എന്നിവർ സംസാരിച്ചു.

‘അമ്മ’
അഡ്‌ഹോക് കമ്മറ്റി

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ