Featured Film News

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള “വീഡിയോ ഗാനം.

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള “
വീഡിയോ ഗാനം.
“””'”””””””””””””””””””””””””””’
രഞ്ജിത്ത് സജീവ്,
സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി.
ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകർന്ന് കപിൽ കപിലൻ,ഫൈസി, രാജേഷ് മുരുകേശൻ എന്നിവർ ചേർന്ന് ആലപിച്ച “ഉള്ളിലാകെ രസമല്ലേ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ജോണി ആന്റണി,
ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി,മനോജ് കെ യു,സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള, മൂസി,ചാന്ദിനി,മെരീസ,അഖില അനോകി തുടങ്ങിയവർക്കൊപ്പംഅൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു.
മൈക്ക്,ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ശബരീഷ് വർമ്മ എഴുതിയ വരികൾക്ക്
രാജേഷ് മുരുകേശൻ (നേരം,പ്രേമം ഫെയിം)
സംഗീതം പകരുന്നു.
എഡിറ്റർ-അരുൺ വൈഗ.
ലൈൻ പ്രൊഡ്യൂസർ-
ഹാരിസ് ദേശം,
പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ,
വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-
ബിജിത്ത് ധർമ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്സ്,
ഈരാറ്റുപേട്ട,വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” ഏപ്രിൽ പതിനേഴിന് പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ