സുമതി വളവിലെ വിസ്മയ കാഴ്ചകളൊരുക്കാൻ രാക്ഷസന്റെ ക്യാമറാമാൻ
ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാളികപ്പുറത്തിനു ശേഷം അതെ ടീമിൽ നിന്ന് ഒരുങ്ങുന്ന സുമതി വളവിന്റെ ടൈറ്റിൽ റിലീസ് ഇവന്റ് തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച് വൻ വിജയമാക്കിത്തീർത്തിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രശംസയും നിരൂപക പ്രശംസയും നേടിയ സൂപ്പർ ഹിറ്റ് ചിത്രം രാക്ഷസന്റെ ക്യാമറാമാൻ പി. വി.ശങ്കർ ആണ് സുമതി വളവിന്റെ ഡി ഓ പി ആയി ജോയിൻ ചെയ്യുന്നത്. തമിഴിലെ ഹിറ്റ് സിനിമകളുടെ കൂടെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത […]