Featured Film News

താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമ മുറയെന്ന് യുവാവ്” തിയേറ്ററിൽ വികാരനിർഭരമായ നിമിഷങ്ങൾ

“താൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമ മുറയെന്ന് യുവാവ്” തിയേറ്ററിൽ വികാരനിർഭരമായ നിമിഷങ്ങൾ

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ കരസ്ഥമാക്കി തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുന്ന ചിത്രം മുറ യുടെ താരങ്ങളും അണിയറപ്രവർത്തകരും തിയേറ്റർ വിസിറ്റ് നടത്തുന്നതിനിടയിൽ ഇന്നലെ രാത്രി കൊച്ചിയിലെ തിയേറ്ററിൽ നടന്നത് വികാരനിർഭരമായ നിമിഷങ്ങൾ ആണ്. ഷോ കഴിഞ്ഞപ്പോൾ എത്തിയ താരങ്ങളെ വാരിപ്പുണർന്നു ഇമോഷണലി സിനിമ ഇഷ്ടപെട്ട ആരാധകൻ പറഞ്ഞത് ഇരുപത്തി ഒന്നാം വയസ്സായ തനിക്കു കാണാൻ സാധിച്ച ഏറ്റവും മികച്ച ചിത്രം മുറയെന്നാണ്. താരങ്ങളെയും സംവിധായകനെയും പെട്ടെന്ന് നേരിൽ കണ്ടപ്പോൾ പ്രേക്ഷകൻ പൊട്ടി കരഞ്ഞു കൊണ്ടാണ് അവരെ നെഞ്ചോടു ചേർത്തത്‌. മുസ്‌തഫ സംവിധാനം ചെയ്ത മുറയുടെ രചന നിർവഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്.

ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നിർമ്മാണം : റിയാഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ