Featured Film News

ഒരു കഥഒരു നല്ല കഥമുപ്പത്തിയൊന്നിന് ‘

ഒരു കഥ
ഒരു നല്ല കഥ
മുപ്പത്തിയൊന്നിന് ‘
……………………………………. മലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ്
ഒരു കഥ ഒരു നല്ല കഥ
പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബ്രൈറ്റ് ഫിലിംമ്പിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ചുനിർമ്മിക്കുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി മുപ്പത്തിഒന്നിന് പ്രദർശനത്തിനെ
ത്തുന്നു. ‘
മലയാളി പ്രേഷകരുടെ ഇടയിൽ
ഏറെ കൗതുകകരമായിരുന്ന ശങ്കറും അംബികയും ഈ ചിത്രത്തിലൂടെ വീണ്ടും എത്തുന്നു എന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്.

മലയാള സിനിമയിൽ ഒരു കാലത്ത് പ്രശസ്തിയാർജിച്ചിരുന്ന ഒരു നിർമ്മാണക്കമ്പനിയുടമയുടെ ഭാര്യ ഒരു സിനിമ നിർമ്മിക്കാനെത്തുന്നതും, പുതിയ കാലഘട്ടത്തിൻ്റെ പ്രതിസന്ധികൾ അതിനു തടസ്സമായിവരികയും ചെയ്യുന്നു
എന്നാൽ തികഞ്ഞ നിശ്ചയ ധാർഷ്ട്യത്തോടെ ഇറങ്ങിത്തിരിച്ച അവർ ഈ പ്രതിസന്ധികളെ തരണം ചെയ്ത് തൻ്റെ ലക്ഷ്യം നിറവേറ്റുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.
സിനിമക്കുള്ളിലെ സിനിമയിലൂടെ ഒരു സ്വപ്ന സാകാര്ക്കാരത്തിൻ്റെ കഥ
ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

കോട്ടയം രമേഷ്,ഇടവേള ബാബു, ബാലാജി ശർമ്മ, മനു വർമ്മ. ദിനേശ് പണിക്കർ,റിയാസ് നർമ്മ കല, കെ. കെ. സുധാകരൻ നന്ദകിഷോർ, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ ബ്രൈറ്റ് തോംസൺ
സംഗീതം – പ്രണവം മധു.
ഛായാഗ്രഹണം – വിപിൻ.
എഡിറ്റിംഗ് പി.സി.മോഹൻ
പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – ജോസ് ബ്രൈറ്റ് മാഞ്ഞൂർ.

വാഴൂർ ജോസ്.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ