Film News Film Reviews

100 കോടി കടന്ന് വിജയ് സേതുപതി ചിത്രം മഹാരാജാ: കേരളത്തിൽ നിന്ന് മാത്രം 8 കൊടിയില്പരം കളക്ഷൻ

വിജയ് സേതുപതി നായകനായ മഹാരാജാ ലോക വ്യാപകമായി നൂറു കോടിയിൽപ്പരം കളക്ഷൻ നേടുന്ന ചിത്രമായി മാറി. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം എട്ടു കോടിയിൽപ്പരം ഗ്രോസ്സ്‌ കളക്ഷൻ നേടിയ മഹാരാജാ ചിത്രം വിജയ് സേതുപതി നായകനായി എത്തിയ ചിത്രങ്ങളിൽ കളക്ഷൻ റെക്കോർഡിൽ മുൻപന്തിയിൽ എത്തുന്ന ചിത്രമായിമാറി. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമാണ് മഹാരാജ. മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയ മഹാരാജ നാളെ മുതൽ തമിഴ് , മലയാളം, തെലുഗ് , കന്നഡ, ഹിന്ദി ഭാഷകളിൽ ഓ റ്റി റ്റി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന മഹാരാജയുടെ പ്രൊമോഷൻ പരിപാടികൾക്ക് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. വിജയ് സേതുപതി നായകനായും അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തിയ മഹാരാജായുടെ രചനയും സംവിധാനവും നിതിലൻ സാമിനാഥൻ നിർവ്വഹിച്ചത്. ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. എ വി മീഡിയാസ് കൺസൾട്ടൻസിയാണ് ചിത്രത്തിന്റെ കേരളാ വിതരണം നടത്തിയത്. പി ആർ ഓ പ്രതീഷ് ശേഖർ.

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ